1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 29, 2012

ബെന്നി വര്‍ക്കി,പെരിയപ്പുറം

സീറോ മലബാര്‍ സഭയുടെ ബര്‍മിംഗ്ഹാം അതിരൂപതയിലെ മാസ് സെന്ററായ സ്‌റ്റോക്ക് ഓണ്‍ ട്രെന്റില്‍ വിശുദ്ധ തോമാശ്ലീഹായുടെ ദുക്‌റാന തിരുനാളും മതബോധന വാര്‍ഷികവും ജൂലൈ 1ന് ഞായറാഴ്ച വിപുലമായ പരിപാടികളോടെ ആഘോഷിക്കുന്നു. സ്‌റ്റോക്ക് ഓണ്‍ ട്രെന്റിലെ സെന്റ് തെരേസാസ് ചര്‍ച്ചില്‍ വെച്ചാണ് ആഘോഷങ്ങള്‍ നടക്കുക. തദവസരത്തില്‍ ബര്‍മിംഗ്ഹാം അതിരൂപതയിലെ സീറോ മലബാര്‍ സഭയുടെ ചാപ്ലിനായി ചുമതലയേറ്റ ഫാദര്‍ ജയ്‌സണ്‍ കരിപ്പായിക്ക് സ്വീകരണവും ഒരുക്കിയിട്ടുണ്ട്.

തിരുനാളിന്റെ ഭാഗമായി ഫാദര്‍ ജയ്‌സണ്‍ കരിപ്പായിയുടെ മുഖ്യ കാര്‍മികത്വത്തില്‍ ആഘോഷമായ തിരുനാള്‍ കുര്‍ബാന ഫാദര്‍ വര്‍ഗീസ് കോന്തുരുത്തിയുടെ തിരുനാള്‍ സന്ദേശം, പ്രദക്ഷിണം,ലദീഞ്ഞ്, വിവിധ കുടുംബയൂണിറ്റുകളുടെയും മതബോധന കുട്ടികളുടെയും കലാപരിപാടികള്‍, സ്‌നേഹവിരുന്ന് തുടങ്ങിയവ സംഘടിപ്പിച്ചിട്ടുണ്ട്. എല്ലാവരെയും തിരുനാള്‍ ആഘോഷത്തിലേക്ക് ക്ഷണിക്കുന്നതായി കൈക്കാരന്മാരായ ജോസ് വര്‍ഗീസ്, ബെന്നി വര്‍ഗീസ്, ഹെഢ്മാസ്റ്റര്‍ ബിജു ജോസഫ്, കണ്‍വീനര്‍ ജോസ് തോമസ്, എന്നിവര്‍ അറിയിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.