1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 31, 2018

സ്വന്തം ലേഖകന്‍: മുത്തലാഖ് ബില്‍ ഇന്ന് രാജ്യസഭയില്‍; പാസാക്കാന്‍ അനുവദിക്കില്ലെന്ന് ഒറ്റക്കെട്ടായി പ്രതിപക്ഷം. ഒരു നിലക്കും ബില്‍ പാസാക്കാന്‍ അനുവദിക്കില്ലെന്നാണ് കോണ്‍ഗ്രസ് ഉള്‍പ്പെടെ പ്രതിപക്ഷ പാര്‍ട്ടികളുടെ നിലപാട്. പ്രതിപക്ഷത്തിന് മുന്‍തൂക്കമുള്ള രാജ്യസഭയില്‍ ബില്‍ പാസാക്കുക സര്‍ക്കാരിന് വെല്ലുവിളിയാണ്. ബില്‍ സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന പ്രതിപക്ഷത്തിന്റെ ഒറ്റക്കെട്ടായുള്ള ആവശ്യം വക വയ്ക്കാതെയാണ് സര്‍ക്കാര്‍ മുസ്ലിം വനിത വിവാഹ അവകാശ ബില്‍ ലോക്‌സഭയില്‍ പാസാക്കിയത്.

പക്ഷെ രാജ്യസഭയില്‍ സര്‍ക്കാരിന് മതിയായ അംഗബലമില്ല. ബില്ല് പാസ്സാക്കാനനുവദിക്കില്ലെന്നാണ് കോണ്‍ഗ്രസ് നിലപാട്. സഭയില്‍ ഹാജരാകാന്‍ ബിജെപിയും കോണ്‍ഗ്രസും ഇടതുപാര്‍ട്ടികളും അംഗങ്ങള്‍ക്ക് വിപ് നല്‍കിയിട്ടുണ്ട്. 244 അംഗങ്ങളുള്ള രാജ്യസഭയില്‍ 115 അംഗങ്ങളുടെ പിന്തുണയാണ് കോണ്‍ഗ്രസ് അവകാശപ്പെടുന്നത്.

ടി.ആര്‍.എസ്, എസ്.പി, തൃണമൂല്‍, ടി.ഡി.പി കക്ഷികളും ബില്ലിനെ എതിര്‍ക്കും. 9 അംഗങ്ങളുള്ള ബി.ജെ.ഡിയുടെയും 13 അംഗങ്ങളുള്ള എ. ഐ.ഡി.എം.കെയുടെയും നിലപാടാകും ഇന്ന് നിര്‍ണായകമാവുക. ഇരുവരും വോട്ടെടുപ്പ് ബഹിഷ്‌കരിക്കുമെന്നാണ് കോണ്‍ഗ്രസ് പ്രതീക്ഷ. അങ്ങനയെങ്കില്‍ ബില്‍ പരാജയപ്പെടും. സെലക്ട് കമ്മിറ്റിക്ക് വിടാനുള്ള സാധ്യതയാണ് കൂടുതലെന്നാണ് റിപ്പോര്‍ട്ടുകള്‍.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.