1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 16, 2016

സ്വന്തം ലേഖകന്‍: ഡൊണാള്‍ഡ് ട്രംപുമായി കൂട്ടുകൂടാന്‍ തയ്യാറെന്ന് റഷ്യന്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിന്‍, കൂട്ടിക്കാഴ്ച നടത്താന്‍ ധാരണ. റഷ്യയും യു.എസും തമ്മിലുള്ള നയതന്ത്രബന്ധം ഊട്ടിയുറപ്പിക്കാന്‍ നിയുക്ത യു.എസ് പ്രസിഡന്റ് ട്രംപുമായി ചര്‍ക്ക് തയാറെന്ന് പുടിന്‍ അറിയിച്ചു. ഇരുവരും തമ്മിലുള്ള ടെലിഫോണ്‍ സംഭാഷണത്തിലാണ് ഇക്കാര്യത്തില്‍ ധാരണയിലെത്തിയതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ട്രംപിന്റെ വിജയം മറ്റു ലോകരാഷ്ട്രങ്ങള്‍ ആശങ്കയോടെ വീക്ഷിക്കുമ്പോള്‍ യു.എസുമായുള്ള ഭിന്നത പരിഹരിക്കാമെന്ന പ്രതീക്ഷയിലാണ് റഷ്യ. ആഭ്യന്തര വിഷയങ്ങളില്‍ ഇടപെടാതെ സമത്വത്തിലും പരസ്പര ബഹുമാനത്തിലും അടിസ്ഥാനമായ പുതിയ ബന്ധം കെട്ടിപ്പടുക്കാമെന്നും ഇരുനേതാക്കളും ധാരണയിലത്തെി.

രണ്ട് നൂറ്റാണ്ട് പഴക്കമുള്ള യു.എസ്‌റഷ്യ നയതന്ത്ര ബന്ധവും റഷ്യയും യു.എസും അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളും വെല്ലുവിളികളും ഇരുവരും ചര്‍ച്ചചെയ്തു. തീവ്രവാദത്തിനെതിരെ ഒന്നിച്ചു പോരാടും. ഭാവിയില്‍ കൂടിക്കാഴ്ച നടത്താനും ഫോണ്‍ബന്ധം തുടരാനും ധാരണയായി. എന്നാല്‍, കൂടിക്കാഴ്ച എന്നു നടക്കുമെന്നതിനെക്കുറിച്ച് സൂചനയില്ല. സിറിയയും സംഭാഷണത്തില്‍ വിഷയമായി. 2017 ല്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധത്തിന് 210 വര്‍ഷം തികയും.

ജനുവരി 20 നാണ് ട്രംപ് യു.എസ് പ്രസിഡന്റായി അധികാരമേല്‍ക്കുക. സിറിയ, യുക്രെയ്ന്‍ തുടങ്ങി യു.എസും റഷ്യയും തമ്മില്‍ നിരവധി വിഷയങ്ങളില്‍ അഭിപ്രായ ഭിന്നത ഉടലെടുത്തിരുന്നു. ഇരു രാഷ്ട്രത്തലവന്മാരുടെയും നേതാക്കളുടെയും സ്വരച്ചേര്‍ച്ചയില്ലായ്മയാണ് പല വിഷയങ്ങളിലും ഭിന്നത രൂക്ഷമാക്കിയത്.

യു.എസ് പ്രസിഡന്റ് ബറാക് ഒബാമയുമായി താരതമ്യപ്പെടുത്തുമ്പോള്‍ ശക്തനായ നേതാവാണ് പുടിനെന്ന് നേരത്തെ ട്രംപ് പ്രഖ്യാപിച്ചിരുന്നു. തെരഞ്ഞെടുപ്പില്‍ വിജയിച്ചപ്പോള്‍ പുടിന്‍ ട്രംപിനെ അഭിനന്ദിക്കുകയും ചെയ്തു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.