1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 6, 2019

സ്വന്തം ലേഖകന്‍: ട്രംപിന്റെ ആഡംബര റിസോര്‍ട്ടില്‍ വൈറസ് ഡ്രൈവുമായി ചൈനക്കാരി പിടിയില്‍; ചാരപ്പണിയെക്കുറിച്ച് പേടിയില്ലെന്ന് ട്രംപ്. ഫ്‌ളോറിഡയിലെ തന്റെ ആഡംബര റിസോര്‍ട്ടില്‍ നിന്നു ചാരവൃത്തി ആരോപിച്ച് ചൈനക്കാരിയെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ ആശങ്കയില്ലെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. 4 സെല്‍ഫോണുകളും ലാപ്‌ടോപും കംപ്യൂട്ടര്‍ വൈറസുകള്‍ നിറച്ച തംപ് ഡ്രൈവുമായി റിസോര്‍ട്ടില്‍ കടന്നുകയറിയ യുയിങ് ജാങ് (32) എന്ന യുവതിയെ മാര്‍ച്ച് 30 നാണ് അറസ്റ്റു ചെയ്തത്.

ഈ സമയം പ്രസിഡന്റ് സമീപത്തെ ഗോള്‍ഫ് ക്ലബിലുണ്ടായിരുന്നു. കൃത്യമായി ജോലിയെടുത്തതിന് രഹസ്യാന്വേഷണ വിഭാഗത്തെ ട്രംപ് അഭിനന്ദിച്ചു. അതേസമയം, സുരക്ഷാവീഴ്ച മൂലമാണ് യുവതിക്കു റിസോര്‍ട്ടില്‍ പ്രവേശിക്കാനായതെന്ന് പ്രതിപക്ഷമായ ഡെമോക്രാറ്റിക് പാര്‍ട്ടി ആരോപിച്ചു. പാം ബീച്ചിലെ ആഡംബര റിസോര്‍ട്ടും ക്ലബ്ബുമായ മാരെ ലഗോവില്‍ നിന്നാണ് യുവതി പിടിയിലായത്.

1924 ല്‍ നിര്‍മിച്ച 10,000 ചതുരശ്രമീറ്റര്‍ വിസ്തൃതി വരുന്ന പ്രദേശം 1985 ല്‍ ട്രംപ് വിലയ്ക്കു വാങ്ങി. അതിഥികള്‍ക്കായി 128 മുറികളുണ്ട്. ട്രംപിന്റെയും കുടുംബത്തിന്റെയും സ്വകാര്യ വസതിയും ഇതിനകത്തു തന്നെ. പലപ്പോഴും വിശിഷ്ടാതിഥികളെ അദ്ദേഹം ഇവിടെ സ്വീകരിക്കാറുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.