1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 13, 2017

സ്വന്തം ലേഖകന്‍: മെറിറ്റിന്റെ അടിസ്ഥാനത്തിലുള്ള നിയമപരമായ കുടിയേറ്റത്തെ അനുകൂലിക്കുന്നതായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. അനധികൃത കുടിയേറ്റം അവസാനിപ്പിക്കാന്‍ താന്‍ ആഗ്രഹിക്കുന്നുവെന്നു പറഞ്ഞ ട്രംപ്, മെറിറ്റ് അടിസ്ഥാനമാക്കിയുള്ള കുടിയേറ്റത്തെ പിന്തുണയ്ക്കുന്നതായും ഇക്കണോമിസ്റ്റിനു നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.

മെരിറ്റ് അടിസ്ഥാനമാക്കിയുള്ള കുടിയേറ്റം ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍നിന്നുള്ള ഹൈടെക് ജീവനക്കാര്‍ക്ക് പ്രയോജനകരമാകുമെന്നും ട്രംപ് പറഞ്ഞു. മെറിറ്റ് അടിസ്ഥാനമാക്കിയുള്ള കുടിയേറ്റ സമ്പ്രദായം പിന്തുടരുന്ന ഓസ്‌ട്രേലിയ, കാനഡ എന്നീ രാജ്യങ്ങളെ പുകഴ്ത്താനും ട്രംപ് മറന്നില്ല.

എന്നാല്‍ താന്‍ പുതിയതായി അവതരിപ്പിക്കാന്‍ പോകുന്ന കുടിയേറ്റ നിയമത്തെക്കുറിച്ച് സൂചനകള്‍ നല്‍കാന്‍ ട്രംപ് തയാറായില്ല. വിവിധ രംഗങ്ങളി ല്‍ വിദഗ്ദരായ, രാജ്യത്തെ സ്‌നേഹിക്കുന്ന, രാജ്യത്തിനു സംഭാവനകള്‍ നല്‍കുന്ന ആളുകള്‍ യുഎസിലേക്കു വരുന്നതിനെ സ്വാഗതം ചെയ്യുന്നതായും ട്രംപ് പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.