1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 7, 2018

സ്വന്തം ലേഖകന്‍: ട്രംപിന്റെ ലണ്ടന്‍ സന്ദര്‍ശനം അടുത്തയാഴ്ച; ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസാ മേയ്, എലിസബത്ത് രാജ്ഞി എന്നിവരുമായി നിര്‍ണായക കൂടിക്കാഴ്ചകളും ട്രംപ് നടത്തും. പ്രസിഡന്റ് ട്രംപ് എത്തുന്നത് പ്രമാണിച്ച് വ്യാപക പ്രതിഷേധം ഉയരാനുള്ള സാധ്യതയുള്ളതിനാല്‍ സെല്‍ട്രല്‍ ലണ്ടനിലേക്കുള്ള യാത്ര ട്രംപ് ഒഴിവാക്കുമെന്ന് ബ്രിട്ടനിലെ യുഎസ് സ്ഥാനപതി വൂഡി ജോണ്‍സണ്‍ അറിയിച്ചിട്ടുണ്ട്.

നോര്‍ത്ത് അറ്റ്‌ലാന്റിക് ട്രീറ്റി ഓര്‍ഗനൈസേഷന്റെ (നാറ്റോ) സമ്മേളനത്തിന് ശേഷം വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് ലണ്ടനിലെത്തുന്ന ട്രംപ് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും. ഇതിനുശേഷം ബക്കിങ്ങാം കൊട്ടരത്തില്‍ എലിസബത്ത് രാജ്ഞിക്കൊപ്പം വിരുന്നില്‍ പങ്കെടുക്കും. ബിനിസസ് മേഖലയിലെ വന്പന്മാരും അത്താഴവിരുന്നില്‍ അതിഥികളായെത്തും. വെള്ളിയാഴ്ച ട്രംപ് സ്‌കോട്‌ലന്‍ഡിലേക്ക് തിരിക്കും.

ട്രംപ് 2016 നവംബറില്‍ പ്രസിഡന്റായി ചുമതലയേറ്റയുടന്‍ അമേരിക്കയിലെത്തി അഭിനന്ദിച്ച തെരേസ മേയ് സന്ദര്‍ശനത്തിനായി ട്രംപിനെ ക്ഷണിച്ചതാണ്. എന്നാല്‍ ജനങ്ങളുടെ പ്രതികരണം അനുകൂലമല്ലെന്നു കണ്ടതോടെ പിന്നീട് ഇതിന്മേല്‍ പ്രധാനമന്ത്രിയുടെ ഭാഗത്തുനിന്നോ ബക്കിങ്ങാം പാലസില്‍നിന്നോ തുടര്‍ നടപടികള്‍ ഉണ്ടായില്ല. ഇതോടെ ട്രംപിന്റെ സന്ദര്‍ശനം നീളുകയായിരുന്നു.

ബ്രെക്‌സിറ്റ് ഹിതപരിശോധനാ വേളയില്‍ ലീവ് പക്ഷത്തെ അനുകൂലിച്ച് രംഗത്തെത്തിയതാണ് ട്രംപിനെ ഒരുപക്ഷത്തിന്റെ ശത്രുവാക്കിയത്. പിന്നീട് ട്രംപ് നടത്തിയ മുസ്‌ലിം വിരുദ്ധ പ്രസ്താവനകള്‍ അദ്ദേഹത്ത ബ്രിട്ടനിലെ മുസ്‌ലിം ജനതയ്ക്കിടയിലും അനഭിമതനാക്കി. ലണ്ടന്‍ മേയര്‍ സാദിഖ് ഖാനുമായി ഉടക്കിയതും ട്രംപിനെ ഒരു വിഭാഗം ലണ്ടന്‍ നിവാസികള്‍ക്കിടയില്‍ അനഭിമതനാക്കി.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.