1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 4, 2018

സ്വന്തം ലേഖകന്‍: ട്രംപിന്റെ നഗ്‌നപ്രതിമ ലേലം ചെയ്തപ്പോള്‍ കിട്ടിയത് 28,000 ഡോളര്‍; പ്രതിമ ഇനി മ്യൂസിയത്തിലെ കാഴ്ചവസ്തുവാകും. യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ നഗ്‌നപ്രതിമ ടെലിവിഷന്‍ താരവും അന്വേഷകനുമായ ബയര്‍ സാക്ക് ബഗന്‍സാണ് ലേലത്തില്‍ വാങ്ങിയത്.

പ്രതിമ ഹോണ്ടഡ് മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിക്കുമെന്ന് ബഗന്‍സിന്റെ പ്രതിനിധികള്‍ അറിയിച്ചു. തങ്ങളുടെ കലാരൂപം 28,000 ഡോളറിന് ലേലത്തില്‍ വിറ്റുപോയതായി ജൂലിയന്‍സ് ലേല കമ്പനിയും വ്യക്തമാക്കി. പ്രതിമക്ക് പുരുഷ ലൈംഗികാവയവം നല്‍കിയിട്ടില്ല എന്നതാണ് പ്രത്യേകത.

2016 ആഗസ്റ്റില്‍ പ്രതിമ ലോസ്ആഞ്ജലസ്, ന്യൂയോര്‍ക്, സിയാറ്റില്‍ ആന്‍ഡ് ക്ലീവ്‌ലന്‍ഡ് എന്നിവിടങ്ങളില്‍ പൊതു ഇടത്തില്‍ പ്രത്യക്ഷപ്പെടുകയും അന്താരാഷ്ട്ര ശ്രദ്ധ പിടിച്ചുപറ്റുകയും ചെയ്തിരുന്നു. മുമ്പ് ഇതുപോലെ നിര്‍മിക്കപ്പെട്ട ട്രംപിന്റെ നാല് നഗ്‌ന പ്രതിമകള്‍ സര്‍ക്കാര്‍ കണ്ടുകെട്ടി നശിപ്പിച്ചിരുന്നു.

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.