1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 27, 2018

സ്വന്തം ലേഖകന്‍: ജൂലൈയില്‍ ട്രംപ് ബ്രിട്ടന്‍ സന്ദര്‍ശിക്കുമെന്ന് റിപ്പോര്‍ട്ട്; ഒന്നും മിണ്ടാതെ വൈറ്റ് ഹൗസ്. ട്രംപിന്റെ യുകെ സന്ദര്‍ശനത്തിന് രൂപം നല്‍കിയിട്ടുണ്ടെങ്കിലും വൈറ്റ് ഹൗസും വാഷിംഗ്ടണ്‍ ഡിസിയിലെ ബ്രിട്ടീഷ് എംബസിയും ഇത് സംബന്ധിച്ചുള്ള വിവരങ്ങള്‍ ഒന്നും പുറത്തുവിട്ടിട്ടില്ലെന്ന് രണ്ട് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

വിരുന്ന് സത്കാരം, ബക്കിംഗ്ഹാം കൊട്ടാരത്തില്‍ കുതിരകളുടെ പരേഡ്, എലിസബത്ത് രാജ്ഞിയുമായും ബ്രിട്ടീഷ് പ്രധാനമന്ത്രി തേരേസ മോയുമായും കൂടിക്കാഴ്ച എന്നിവയാണ് ട്രംപിന്റെ യുകെ സന്ദര്‍ശനത്തിന്റെ ഭാഗമായുള്ളത്. എന്നാല്‍ ഇക്കാര്യങ്ങളിലൊന്നും അന്തിമ തീരുമാനം ആയിട്ടില്ല.

ട്രംപ് പ്രസിഡന്റായ ശേഷം യുഎസ് സന്ദര്‍ശിക്കുന്ന ആദ്യ രാഷ്ട്രനേതാവായിരുന്നു തേരേസ മേ. സന്ദര്‍ശനത്തിനിടെ ട്രംപിനെ മേ യുകെയിലേക്ക് ക്ഷണിച്ചിരുന്നു. യുഎസുമായി പുതിയ വ്യാപാര കരാറില്‍ ഏര്‍പ്പെടുന്നത് സംബന്ധിച്ചും മേ പറഞ്ഞിരുന്നു.ജനുവരിയില്‍ ദാവോസില്‍ നടന്ന ലോക സാമ്പത്തിക ഫോറത്തില്‍ യുഎസ് പ്രസിഡന്റ് യുകെയില്‍ ഉടന്‍ സന്ദര്‍ശനം നടത്തുമെന്നും ബ്രിട്ടീഷ് പ്രധാനമന്ത്രി പറഞ്ഞിരുന്നു.

അതേസമയം ലണ്ടനിലെ പുതിയ യുഎസ് എംബസിയുടെ ഉദ്ഘാടനപരിപാടിയില്‍ ട്രംപ് പങ്കെടുക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ കെട്ടിടത്തിന്റെ വില സംബന്ധിച്ച് അസംതൃപ്തി രേഖപ്പെടുത്തിയ അദ്ദേഹം പരിപാടിയില്‍ പങ്കെടുക്കുന്നതില്‍ നിന്ന് പിന്മാറുകയും ചെയ്തിരുന്നു. ‘മോശം കരാര്‍, ഞാന്‍ നാട മുറിക്കണമെന്നോ? ഇല്ല,’ എന്നാണ് ട്രംപ് ട്വിറ്ററില്‍ കുറിച്ചത്.

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.