1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 1, 2018

സ്വന്തം ലേഖകന്‍: കോര്‍ട്ടില്‍ പുരുഷതാരത്തിന് മേല്‍വസ്ത്രമില്ലാതെ ഇരിക്കാം; വനിതാതാരം വസ്ത്രമൂരിയാല്‍ നടപടി; യുഎസ് ഓപ്പണില്‍ ഉടുപ്പൂരല്‍ വിവാദം. യുഎസ് ഓപ്പണ്‍ ടെന്നീസിനിടെ വസ്ത്രം മാറിയ വനിതാ താരത്തിനെതിരെ നടപടിയെടുത്തതാണ് വന്‍ വിവാദത്തിലേക്ക് വഴിവെച്ചത്. കളിക്കിടെയുള്ള ഇടവേളക്ക് ശേഷം കോര്‍ട്ടിലേക്ക് തിരിച്ചെത്തിയ ഉടനെ ഫ്രഞ്ച് താരമായ ആലിസ് കോര്‍നെറ്റ് വസ്ത്രം അഴിച്ച് തിരിച്ചിടുകയായിരുന്നു.

താന്‍ വസ്ത്രം തല തിരിച്ചാണ് ധരിച്ചിരിക്കുന്നതെന്ന് മനസിലാക്കിയപ്പോഴാണ് കോര്‍നെറ്റ് ഉടുപ്പഴിച്ച് നേരെയിട്ടത്. ഇടുകയായിരുന്നു. സ്വീഡിഷ് താരമായ ജോഹാന ലാര്‍സനെതിരെയായിരുന്നു മത്സരത്തിനിടെയാണ് സംഭവം. ഇതോടെ ചെയര്‍ അമ്പയര്‍ ആലീസിനെതിരെ നടപടിയെടുക്കുകയായിരുന്നു. യു.എസ് ഓപ്പണിന്റെ നിയമം ആലീസ് തെറ്റിച്ചെന്നായിരുന്നു ചെയര്‍ അമ്പയറുടെ വാദം.

എന്നാല്‍ ഇതിനെതിരെ വ്യാപക പ്രതിഷേധമാണ് സമൂഹമാധ്യമങ്ങളില്‍ ഉയരുന്നത്. പുരുഷതാരമായ ദ്യോക്കോവിച്ച് പത്ത് മിനിറ്റോളം ഷര്‍ട്ടിടാതെ ഇരുന്നിട്ടും നടപടിയെടുക്കാത്തവര്‍ ആലീസിനെതിരെ എന്തുകൊണ്ട് നടപടിയെടുത്തു എന്നായിരുന്നു വിമര്‍ശകരുടെ ചോദ്യം. തുടര്‍ന്ന് കസേരയില്‍ ഇരിക്കുമ്പോള്‍ എല്ലാ താരങ്ങള്‍ക്കും ഷര്‍ട്ട് മാറാമെന്നും അത് നിയമ വിരുദ്ധമല്ലെന്നും യുഎസ് ഓപ്പണ്‍ അധികൃതര്‍ ട്വിറ്ററില്‍ വിശദീകരണവും നല്‍കി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.