1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 12, 2015

2006ല്‍ മനുഷ്യക്കടത്തിനെതിരെ ക്യാംപെയ്ന്‍ അവതരിപ്പിച്ച ശേഷം യുഎഇക്ക് മനുഷ്യ കടത്തിനെതിരെ കാര്യക്ഷമമായി പ്രവര്‍ത്തിക്കാന്‍ സാധിച്ചിട്ടുണ്ടെന്ന് ഡോ അന്‍വര്‍ മുഹമ്മദ് ഗര്‍ഘാഷ്. മിനിസ്റ്റര്‍ ഓഫ് സ്റ്റേറ്റ് ഫോര്‍ ഫോറിന്‍ അഫേഴ്‌സ്, മിനിസ്റ്റര്‍ ഓഫ് സ്റ്റേറ്റ് ഫോര്‍ ഫെഡറല്‍ നാഷ്ണല്‍ കൗണ്‍സില്‍ അഫെയ്‌സ് ആന്‍ഡ് ചെയര്‍മാന്‍ ഓഫ് ദ് നാഷ്ണല്‍ കമ്മറ്റി ടു കോംപാറ്റ് ഹ്യൂമന്‍ ട്രാഫിക്കിംഗ് എന്നീ ചുമതലകള്‍ വഹിക്കുന്ന വ്യക്തിയാണ് മുഹമ്മദ് ഗര്‍ഘാഷ്. മനുഷ്യക്കടത്തിനെതിരെ സമിതിയുടെ നേതൃത്വത്തില്‍ നടത്തിയ പ്രവര്‍ത്തനങ്ങളെക്കുറിച്ച് വിശദീകരിക്കാന്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹം ഈ പ്രഖ്യാപനം നടത്തിയത്. മനുഷ്യക്കടത്തിന്റെ ഉറവിടം കണ്ടെത്തി അവിടെ തന്നെ ഇല്ലാതാക്കാന്‍ സാധിച്ചതാണ് മനുഷ്യക്കടത്തുമായി കേസുകള്‍ കുറയ്ക്കാന്‍ സാധിച്ചതെന്ന് അദ്ദേഹം പറഞ്ഞു. മറ്റുള്ള രാജ്യങ്ങളുമായി സഹകരിച്ചാണ് യുഎഇ പ്രവര്‍ത്തിച്ചതെന്നും അദ്ദേഹം പറഞ്ഞു.

ഇരകള്‍ക്ക് സംരക്ഷണം ലഭിക്കുന്ന തരത്തില്‍ നിയമസംഹിതകളെ ഒരുക്കിയും കുറ്റക്കാരായവര്‍ക്ക് കര്‍ശന ശിക്ഷ നല്‍കിയുമാണ് സമിതി പ്രവര്‍ത്തിച്ചിരുന്നത്. ഇത്രയും കാലം നടത്തിയ പ്രവര്‍ത്തനക്കേള്‍ ഊര്‍ജിതമായ രീതിയില്‍ ഇനിയും മനുഷ്യക്കടത്തിന് എതിരായ പ്രവര്‍ത്തനങ്ങള്‍ നടത്തും. യുഎഇയിയെ മനുഷ്യക്കടത്തില്‍നിന്ന് മുക്തമാക്കുന്നത് വരെ ഇത്തരം ക്യാംപെയ്‌നുകള്‍ തുടരാനാണ് സര്‍ക്കാര്‍ തീരുമാനം. യുഎഇ നിയമത്തില്‍ മാറ്റങ്ങള്‍ വരുത്തി മനുഷ്യക്കടത്ത് എന്നത് കടുത്ത ശിക്ഷ ലഭിക്കുന്ന നിയമമാക്കിയത് ഇക്കൊല്ലമാണ്. മുഹമ്മദ് ഗര്‍ഘാഷ് നേതൃത്വം നല്‍കുന്ന സമിതിയുടെ റിപ്പോര്‍ട്ടായിരുന്നു നിയമം മാറ്റി എഴുതുന്നതിനായി സര്‍ക്കാര്‍ ഉപയോഗിച്ചത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.