1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 12, 2021

സ്വന്തം ലേഖകൻ: നസമാഹരണവും സംഭാവനയും സന്നദ്ധ സംഘടനകളുടെ പ്രവർത്തനവും നിയന്ത്രിക്കുന്ന പുതിയ നിയമം രൂപീകരിക്കാൻ യുഎഇ ആലോചിക്കുന്നു. കള്ളപ്പണം വെളുപ്പിക്കൽ, തീവ്രവാദ പ്രവർത്തങ്ങൾക്കു ധനസഹായം നൽകൽ, ആയുധ വ്യാപനം എന്നിവയ്ക്കെതിരെയുള്ള നടപടി ശക്തമാക്കുന്നതിന്റെ ഭാഗമായാണ് രാജ്യാന്തര മാനദണ്ഡമനുസരിച്ച് നിയമനിർമാണം നടത്തുന്നത്.

യുഎഇയിൽ പ്രവർത്തിക്കുന്ന സംഘടനകൾ മേൽപറഞ്ഞ നിയമലംഘന പ്രവർത്തനങ്ങളിൽനിന്ന് വിട്ടുനിൽക്കണമെന്ന് സാമൂഹിക വികസന മന്ത്രാലയത്തിലെ അസിസ്റ്റന്റ് അണ്ടർ സെക്രട്ടറിയും ആന്റി മണിലോണ്ടറിങ് സമിതി അംഗവുമായ നാസർ ഇസ്മായിൽ പറഞ്ഞു.

അംഗീകൃത ജീവകാരുണ്യ സംഘടനകൾക്കു വ്യവസ്ഥകൾക്കു വിധേയമായി മാത്രമേ പൊതുജനങ്ങളിൽനിന്ന് സംഭാവന സ്വീകരിക്കാൻ അധികാരമുള്ളൂ. രാജ്യത്തെ എല്ലാ സംഘടനകളുടെ പ്രവർത്തനങ്ങളും സസൂക്ഷ്മം നിരീക്ഷിക്കുമെന്നും പറഞ്ഞു. നിർദിഷ്ട നിയമത്തെക്കുറിച്ച് സമസ്ത മേഖലകളിലും ബോധവൽക്കരണം ശക്തമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.