1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 16, 2021

സ്വന്തം ലേഖകൻ: ഏഴാം ദിവസവും യുഎഇയില്‍ കനത്ത മൂടല്‍മഞ്ഞ് അനുഭവപ്പെട്ടു. ദൂരക്കാഴ്ചയെ ബാധിക്കുന്ന രീതിയില്‍ കനത്ത മൂടല്‍മഞ്ഞാണ് ചൊവ്വാഴ്ച രാവിലെ അനുഭവപ്പെട്ടത്. കഴിഞ്ഞ തിങ്കളാഴ്ച മുതല്‍ ആരംഭിച്ച മൂടല്‍മഞ്ഞ് ഇന്ന് രാവിലെ 11 മണി വരെ തുടരുമെന്ന് ദേശീയ കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

ഇതേ തുടര്‍ന്ന് വാഹനമോടിക്കുന്നവര്‍ക്ക് അധികൃതര്‍ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. എമിറേറ്റിലെ വിവിധ റോഡുകളില്‍ അബുദാബി പൊലീസ് വേഗപരിധി കുറച്ചിട്ടുണ്ട്. ട്രക്ക് റോഡ്, അബുദാബി-അല്‍ ഐന്‍ റോഡ്, അബുദാബി-അല്‍ ഗവൈഫത്ത് റോഡ്, അബുദാബി-സ്വേഹന്‍ റോഡ്, മക്തൂം ബിന്‍ റാഷിദ് റോഡ്, ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് റോഡ് എന്നിവിടങ്ങളില്‍ പരമാവധി വേഗത മണിക്കൂറില്‍ 80 കിലോമീറ്ററായി നിശ്ചയിച്ചിട്ടുണ്ട്.

വയോധികരായ വിദേശികൾക്കും വീട്ടിലെത്തി കൊവിഡ് വാക്സീൻ നൽകുമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. നേരത്തെ സ്വദേശികൾക്കായിരുന്നു ഈ സൗകര്യം. നിലവിൽ യുഎഇയിൽ പ്രായമുള്ളവർക്കാണ് മുൻഗണന. യുഎഇയിലെ വാക്സീൻ കേന്ദ്രങ്ങളിൽ 60 വയസ്സിനു മുകളിലുള്ളവർക്കാണ് നൽകിയിരുന്നതെങ്കിൽ ഇന്നലെ മുതൽ 50 വയസ്സിനു മുകളിലുള്ളവർക്കും നൽകിത്തുടങ്ങി.

വാക്സീൻ എടുക്കാൻ ആഗ്രഹിക്കുന്നവർക്ക് 800 11111 നമ്പറിൽ വിളിച്ച് ബുക്ക് ചെയ്യാം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.