1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 20, 2015

യു.എ.ഇ എമിറേറ്റ്‌സ് ഐഡന്റിറ്റി അതോറിറ്റിയുടെ വെബ്‌സെറ്റില്‍ ഇനി മലയാള ഭാഷയും. മലയാളം ഉള്‍പ്പെടെ അഞ്ച് വിദേശ ഭാഷകള്‍ക്ക ഉള്‍പ്പെടുത്താനാണ് ഇപ്പോള്‍ മന്ത്രാലയം അനുമതി നല്‍കിയിരിക്കുന്നത്. മലയാളം, ഉറുദു, റഷ്യന്‍, ചൈനീസ് ഭാഷയായ മാഡ്രിന്‍, ഫിലിപ്പൈന്‍സ് ഭാഷയായ തഗലോഗ് എന്നിവയാണ് ഐഡി വെബ്‌സൈറ്റില്‍ ഇനി ഉണ്ടാവുക. ഒരു വിദേശ ഔദ്യോഗിക വെബ്‌സൈറ്റില്‍ മലയാളം വരുന്നത് ഇതാദ്യമാണ്.

അറബിക്, ഇംഗ്ലീഷ് ഭാഷകള്‍ക്ക് പുറമെ മൂന്നാം ഭാഷയായി ഏതാണ് ഉള്‍പ്പെടുത്തേണ്ടതെന്നാണ് സര്‍ക്കാര്‍ ഉപയോക്താക്കളോട് ചോദിച്ചിരുന്നു. യു.എ.ഇയിലെ പൗരന്‍മാരും അന്യരാജ്യങ്ങളില്‍ നിന്നുള്ള തൊഴിലാളികളും ഉള്‍പ്പെടെ മുഴുവന്‍ പേര്‍ക്കും ഐഡന്റിറ്റി കാര്‍ഡ് അനുവദിക്കുന്ന എമിറേറ്റ്‌സ് ഐഡന്റിറ്റി അതോറിറ്റി കഴിഞ്ഞമാസം ആദ്യം ആരംഭിച്ച വോട്ടെടുപ്പില്‍ 52 ശതമാനം വോട്ടോടെ ഉറുദുവായിരുന്നു മുന്നില്‍.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.