1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 8, 2021

സ്വന്തം ലേഖകൻ: പൊതുപരിപാടികളും വിനോദ സഞ്ചാര മേഖലയും തുറക്കുന്ന സാഹചര്യത്തിൽ വാക്​സിനെടുത്തവരെയും പി.സി.ആർ പരിശോധന നടത്തിയവരെയും തിരിച്ചറിയാൻ പുതിയ സംവിധാനം ഏർപ്പെടുത്തി. ‘അൽ ഹൊസ്​ൻ’ ആപ്പിൽ പച്ച നിറം (ഗ്രീൻ പാസ്​) തെളിയുന്നവർക്ക്​ മാത്രമേ പൊതുപരിപാടികളിൽ ​പ്രവേശിക്കാൻ അനുമതി നൽകുകയുള്ളൂ.

വാക്​സിനെടുത്തവർക്ക്​ കോവിഡ്​ ടെസ്​റ്റ്​ നടത്തിയ ശേഷം നിശ്ചിത ദിവസത്തേക്കാണ്​ ആപ്പിൽ ഗ്രീൻ പാസ്​ നൽകുന്നത്​. ഈ കാലാവധി കഴിഞ്ഞാൽ വീണ്ടും കോവിഡ്​ ടെസ്​റ്റ്​ നടത്തിയാൽ മാത്രമേ വീണ്ടും ഗ്രീൻ പാസ്​ ലഭിക്കൂ. ആറ്​ വിഭാഗമായി തിരിച്ചാണ്​ ഗ്രീൻ പാസ്​ നൽകുന്നത്​. നിശ്ചിത ദിവസം കഴിഞ്ഞാൽ പച്ച നിറത്തിന്​ പകരം ചാരനിറമാകും ദൃശ്യമാകുക. കോവിഡ്​ പോസിറ്റിവായർക്ക്​ ചുവപ്പു നിറമാണ്​ ലഭിക്കുന്നത്​. ഗ്രീൻ പാസിന്​ യു.എ.ഇ ആരോഗ്യമന്ത്രാലയം അനുമതി നൽകി.

രണ്ട്​ ഡോസ്​ വാക്​സിനും പൂർത്തീകരിച്ച്​ 28 ദിവസം കഴിഞ്ഞ്​ പി.സി.ആർ ടെസ്​റ്റ്​ നടത്തി നെഗറ്റീവായാൽ ഗ്രീൻ പാസ്​ ലഭിക്കും. 30 ദിവസത്തേക്കാണ്​ പച്ച നിറം കാണുക. രണ്ടാമത്തെ​ ഡോസ്​ ലഭിച്ച്​ 28 ദിവസം തികയാത്തവർ പി.സി.ആർ ടെസ്​റ്റ്​ നടത്തി നെഗറ്റീവായാൽ 14 ദിവസം ഗ്രീൻ പാസ്​ ലഭിക്കും. ആദ്യ ഡോസ്​ സ്വീകരിച്ച് രണ്ടാം ഡോസിനായി രജിസ്​റ്റർ ചെയ്​തവർക്ക്​ ഏഴ്​ ദിവസം ഗ്രീൻപാസ്​ (പി.സി.ആർ ടെസ്​റ്റിൽ നെഗറ്റീവാകണം) കിട്ടും.

ആദ്യ ഡോസ്​ സ്വീകരിച്ചവർ രണ്ടാമത്തെ ഡോസിനാിയി 42 ദിവസത്തിന്​ ശേഷമാണ്​ രജിസ്​റ്റർ ചെയ്യുന്നതെങ്കിൽ മൂന്ന്​ ദിവസം ​പച്ച തെളിയും (പി.സി.ആർ ടെസ്​റ്റിൽ നെഗറ്റീവാകണം). വാക്​സിനേഷൻ എടുക്കേണ്ടതില്ല എന്ന്​ സർട്ടിഫിക്കറ്റ്​ ലഭിക്കുന്നവർക്ക്​ ഏഴ്​​ ദിവസം ഗ്രീൻ പാസ്​ (പി.സി.ആർ ടെസ്​റ്റിൽ നെഗറ്റീവാകണം) ആനുകൂല്യം ഉപയോഗിക്കാം. വാക്​സിൻ സ്വീകരിക്കാത്തവർ ഇളവ്​ സർട്ടിഫിക്കറ്റ്​ നേടിയില്ലെങ്കിൽ മൂന്ന്​ ദിവസം പച്ച നിറം (പി.സി.ആർ ടെസ്​റ്റിൽ നെഗറ്റീവാകണം) തെളിയും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.