1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 17, 2019

സ്വന്തം ലേഖകന്‍: യുഎഇയിലെ സ്‌കൂളുകള്‍ക്ക് അടുത്ത 3 അധ്യയന വര്‍ഷത്തേക്കുള്ള അവധി ദിനങ്ങള്‍ പ്രഖ്യാപിച്ചു. യുഎഇയിലെ സ്‌കൂളുകളിലെ അവധി ദിനങ്ങള്‍ പ്രഖ്യാപിച്ചുള്ള കലണ്ടര്‍ പുറത്തിറങ്ങി. പൊതുസ്വകാര്യ വിദ്യാലയങ്ങള്‍ക്ക് അടുത്ത മൂന്ന് വര്‍ഷത്തേക്ക് ബാധകമായ കലണ്ടറാണ് വിദ്യാഭ്യാസ മന്ത്രാലയം പുറത്തിറക്കിയത്.

2018 മുതല്‍ 2021 വരെയുള്ള വര്‍ഷങ്ങളിലെ അവധി ദിനങ്ങളാണ് ഉള്‍പ്പെട്ടിരിക്കുന്നത്. വിദേശ സിലബസുകള്‍ പഠിപ്പിക്കുന്ന സ്വകാര്യ സ്‌കൂളുകള്‍ക്കും യുഎഇ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ സിലബസ് അനുസരിച്ച് പ്രവര്‍ത്തിക്കുന്ന പൊതുസ്വകാര്യ വിദ്യാലയങ്ങള്‍ക്കും ഇത് ബാധകമാണ്.

എന്നാല്‍ വിദേശ സിലബസുകള്‍ പഠിപ്പിക്കുന്ന സ്വകാര്യ സ്‌കൂളുകള്‍ക്ക് അവധി ദിനങ്ങളില്‍ പരമാവധി ഒരാഴ്ച വരെ വ്യത്യാസം വരുത്താന്‍ അനുമതിയുണ്ട്. എന്നാല്‍ ഇതിന് അതത് എമിറേറ്റുകളിലെ വിദ്യാഭ്യാസ അതോരിറ്റിയില്‍ നിന്ന് അനുമതി വാങ്ങണമെന്നും അധികൃതര്‍ അറിയിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.