1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 25, 2021

സ്വന്തം ലേഖകൻ: തൊ​​​ഴി​​​ല്‍​ത്ത​​​ട്ടി​​​പ്പി​​​നെ തു​​​ട​​​ര്‍​ന്നു യു​​​എ​​​ഇ​​​യി​​​ല്‍ കു​​​ടു​​​ങ്ങി​​​യ മ​​​ല​​​യാ​​​ളി ന​​​ഴ്സു​​​മാ​​​ര്‍​ക്കു ജോ​​​ലി ന​​​ല്‍​കി വി​​​പി​​​എ​​​സ് ഹെ​​​ല്‍​ത്ത് കെ​​​യ​​​ര്‍. ഒ​​​രു ല​​​ക്ഷം രൂ​​​പ ശ​​​മ്പ​​​ളം ല​​​ഭി​​​ക്കു​​​ന്ന ജോ​​​ലി വാ​​​ഗ്ദാ​​​നം ചെ​​​യ്താ​​​ണു മ​​​ല​​​യാ​​​ളി​​​ക​​​ളെ യു​​​എ​​​ഇ​​​യി​​​ല്‍ ഏ​​​ജ​​​ന്‍​സി​​​ക​​​ള്‍ എ​​​ത്തി​​​ച്ച​​​ത്. എ​​​ന്നാ​​​ല്‍ യു​​​എ​​​ഇ​​​യി​​​ല്‍ എ​​​ത്തി​​​യ​​​പ്പോ​​​ള്‍ ഇ​​​വ​​​ര്‍ ഒ​​​ഴി​​​ഞ്ഞു​​​മാ​​​റി​​​യ​​​തോ​​​ടെ ഇ​​​നി​​​യെ​​​ന്തു ചെ​​​യ്യു​​​മെ​​​ന്ന ആ​​​ശ​​​ങ്ക​​​യി​​​ലാ​​​യി​​​രു​​​ന്നു ന​​​ഴ്സു​​​മാ​​​ർ.

ഇ​​​തി​​​നി​​​ടെ​​​യാ​​ണു ന​​​ഴ്സു​​​മാ​​​രു​​​ടെ ദു​​​ര​​​വ​​​സ്ഥ മ​​​ന​​​സി​​​ലാ​​​ക്കി യു​​​എ​​​ഇ​​​യി​​​ലെ മെ​​​ഡി​​​ക്ക​​​ല്‍ ഗ്രൂ​​​പ്പു​​​ക​​​ളി​​​ലൊ​​​ന്നാ​​​യ വി​​​പി​​​എ​​​സ് ഹെ​​​ല്‍​ത്ത്കെ​​​യ​​​ര്‍ ഇ​​​വ​​​ര്‍​ക്കു കൈ​​ത്താ​​​ങ്ങാ​​​യ​​​ത്. ക​​​ഴി​​​ഞ്ഞ ഏ​​​താ​​​നും ആ​​​ഴ്ച​​​ക​​​ളാ​​​യി കു​​​ടു​​​ങ്ങി​​​ക്കി​​​ട​​​ന്നി​​​രു​​​ന്ന ന​​​ഴ്സു​​​മാ​​​ര്‍ സ്വ​​​ന്തം നി​​​ല​​​യി​​​ല്‍ വി​​​പി​​​എ​​​സ് ഹെ​​​ല്‍​ത്ത്കെ​​​യ​​​ര്‍ ഹ്യു​​​മ​​​ന്‍ റി​​​സോ​​​ഴ്സ് വി​​​ഭാ​​​ഗ​​​ത്തി​​​ന് അ​​​പേ​​​ക്ഷ​​​ക​​​ള്‍ അ​​​യ​​​ച്ചി​​​രു​​​ന്നു. അ​​​പേ​​​ക്ഷി​​​ച്ച ഇ​​​രു​​​നൂറോ​​​ളം പേ​​​രി​​​ല്‍നി​​​ന്ന് യോ​​​ഗ്യ​​​രാ​​​യ​​​വ​​​രെ പ്ര​​​ത്യേ​​​ക അ​​​ഭി​​​മു​​​ഖ​​​ത്തി​​​ലൂ​​​ടെ​​​യാ​​​ണ് ഗ്രൂ​​​പ്പ് തെ​​​ര​​​ഞ്ഞെ​​​ടു​​​ത്ത​​​തെ​​​ന്ന് വി​​​പി​​​എ​​​സ് ഹെ​​​ല്‍​ത്ത്കെ​​​യ​​​ര്‍ ചീ​​​ഫ് ഹ്യൂ​​​മ​​​ന്‍ റി​​​സോ​​​ഴ്സ് മാ​​​നേ​​​ജ​​​ര്‍ സ​​​ഞ്ജ​​​യ് കു​​​മാ​​​ര്‍ അ​​​റി​​​യി​​​ച്ചു.

ഏ​​​റെ​​​നാ​​​ളാ​​​യി കു​​​ടു​​​ങ്ങി​​​ക്കി​​​ട​​​ക്കു​​​ന്ന ന​​​ഴ്സു​​​മാ​​​രു​​​ടെ സാ​​​മ്പ​​​ത്തി​​​ക ബു​​​ദ്ധി​​​മു​​​ട്ടു​​​ക​​​ളും മ​​​റ്റും മ​​​ന​​​സി​​​ലാ​​​ക്കി ഇ​​​വ​​​ര്‍​ക്ക് പ്ര​​​ത്യേ​​​ക പ​​​രി​​​ഗ​​​ണ​​​ന​​​യാ​​​ണ് ന​​​ല്‍​കി​​​യ​​​ത്. പി​​​സി​​​ആ​​​ര്‍ പ​​​രി​​​ശോ​​​ധ​​​ന​​​യും മറ്റു ന​​​ട​​​പ​​​ടി​​​ക​​​ളു​​​മെ​​​ല്ലാം സൗ​​​ജ​​​ന്യ​​​മാ​​​യി ആ​​​ശു​​​പ​​​ത്രി അ​​​ധി​​​കൃ​​​ത​​​ർ ഏ​​​ര്‍​പ്പെ​​​ടു​​​ത്തി. തു​​​ട​​​ര്‍​ന്ന് 41 ആ​​​രോ​​​ഗ്യ​​​പ്ര​​​വ​​​ര്‍​ത്ത​​​ക​​​രാ​​​ണ് വി​​​പി​​​എ​​​സ് ഹെ​​​ല്‍​ത്ത്കെ​​​യ​​​റി​​​ന് കീ​​​ഴി​​​ലു​​​ള്ള ദു​​​ബാ​​​യ്, ഷാ​​​ര്‍​ജ, അ​​​ബു​​​ദാ​​​ബി എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ലെ ആ​​​ശു​​​പ​​​ത്രി​​​ക​​​ളി​​​ല്‍ ക​​​ഴി​​​ഞ്ഞ ദി​​​വ​​​സ​​​ങ്ങ​​​ളി​​​ല്‍ ജോ​​​ലി​​​യി​​​ല്‍ പ്ര​​​വേ​​​ശി​​​ച്ച​​​ത്.

മെ​​​ഡി​​​ക്ക​​​ല്‍ ലൈ​​​സ​​​ന്‍​സ് ഇ​​​ല്ലാ​​​ത്ത ആ​​​രോ​​​ഗ്യ പ്ര​​​വ​​​ര്‍​ത്ത​​​ക​​​ര്‍ രോ​​​ഗി​​​ക​​​ളു​​​ടെ സ​​​ഹാ​​​യി/​​​സ​​​ര്‍​വീ​​​സ് അ​​​സി​​​സ്റ്റ​​​ന്‍റ് ത​​​സ്തി​​​ക​​​ക​​​ളി​​​ലാ​​​ണ് ത​​​ല്‍​ക്കാ​​​ലം പ്ര​​​വ​​​ര്‍​ത്തി​​​ക്കു​​​ക. യോ​​​ഗ്യ​​​ത​​​യു​​​ള്ള ട്രെ​​​യി​​​നി ന​​​ഴ്സു​​​മാ​​​ര്‍​ക്ക് ലൈ​​​സ​​​ന്‍​സ് ല​​​ഭി​​​ക്കു​​​ന്ന​​​തി​​​ന് സാ​​​ധ്യ​​​മാ​​​യ എ​​​ല്ലാ സ​​​ഹാ​​​യ​​​ങ്ങ​​​ളും ന​​​ല്‍​കാ​​​ന്‍ വി​​​പി​​​എ​​​സ് ഹെ​​​ല്‍​ത്ത്കെ​​​യ​​​ര്‍ ചെ​​​യ​​​ര്‍​മാ​​​നും മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​റു​​​മാ​​​യ ഡോ. ​​​ഷം​​​ഷീ​​​ര്‍ വ​​​യ​​​ലി​​​ല്‍ ഗ്രൂ​​​പ്പി​​​ലെ ബ​​​ന്ധ​​​പ്പെ​​​ട്ട​​​വ​​​ര്‍​ക്ക് നി​​​ര്‍​ദേ​​​ശം ന​​​ല്‍​കി.

പ്രതിസന്ധിഘട്ടത്തിൽ സഹായം വാഗ്ദാനംചെയ്ത ഗ്രൂപ്പിന് ആരോഗ്യപ്രവർത്തകർ നന്ദിപറഞ്ഞു. തൊഴിൽ തട്ടിപ്പുകളെപ്പറ്റി ജാഗ്രത പാലിക്കണമെന്ന് ഗ്രൂപ്പ് അധികൃതർ ആരോഗ്യപ്രവർത്തകർക്ക് മുന്നറിയിപ്പ് നൽകി. ഉദ്യോഗാർഥികൾ സ്ഥാപനവുമായി ബന്ധപ്പെട്ട വിവരങ്ങൾ പരിശോധിച്ച് പരസ്യത്തിന്റെ ആധികാരികത സ്ഥിരീകരിച്ചതിനുശേഷം മാത്രമേ അപേക്ഷിക്കാവൂവെന്ന് ഗ്രൂപ്പ് ചീഫ് നഴ്‌സിങ്‌ ഓഫീസർ റാണി എൽസ ഉമ്മൻ പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.