1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 20, 2020

സ്വന്തം ലേഖകൻ: രാജ്യത്തെ അടുത്ത രണ്ട്​ വർഷത്തെ പൊതുഅവധി ദിനങ്ങൾ പ്രഖ്യാപിച്ചു. ഇതിന്​ യുഎഇ വൈസ്​ പ്രസിഡൻറും ​പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ്​ മുഹമ്മദ്​ ബിൻ റാശിദ്​ ആൽ മക്​തൂം അംഗീകാരം നൽകി.

സർക്കാർ, സ്വകാര്യ ഓഫിസുകളിലെ അവധികളാണ്​ പ്രഖ്യാപിച്ചത്​.കുടുംബങ്ങൾക്കും ജീവനക്കാർക്കും അവധി ദിനങ്ങളും നാട്ടിലേക്ക്​ തിരിക്കുന്നതും ഉൾപ്പെടെ മുൻകൂട്ടി കണക്കാക്കുന്നതിനാണ്​ രണ്ട്​ വർഷത്തെ അവധി ദിനങ്ങൾ ഒരുമിച്ച്​ പ്രഖ്യാപിച്ചത്​.

2021ലെ അവധി ദിനങ്ങൾ

ജനുവരി 1: പുതുവത്സരം

മേയ്​ 11- 15: ഈദുൽ ഫിത്ർ

ജൂലൈ 19: അറഫ ദിനം

ജൂലൈ 20, 21, 22: ഈദുൽ അദ്​ഹ

ആഗസ്​റ്റ്​ 12: ഇസ്​ലാമിക

വർഷാരംഭം

ഒക്​ടോബർ 21: നബിദിനം

ഡിസംബർ 1: അനുസ്​മരണ ദിനം

ഡിസംബർ 2, 3: ദേശീയ ദിനം

2022ലെ അവധി ദിനങ്ങൾ

ജനുവരി 1: പുതുവത്സരം

ഏപ്രിൽ 30- മേയ്​ 4:

ഈദുൽ ഫിത്​ർ

ജൂലൈ എട്ട്​: അറഫ ദിനം

ജൂലൈ 9, 10, 11: ഈദുൽ അദ്​ഹ

ജൂലൈ 30: ഇസ്​ലാമിക

വർഷാരംഭം

ഒക്​ടോബർ എട്ട്​: നബിദിനം

ഡിസംബർ 1: അനുസ്​മരണ ദിനം

ഡിസംബർ 2, 3: ദേശീയ ദിനം

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.