1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 6, 2021

സ്വന്തം ലേഖകൻ: യുഎഇയിൽ റംസാൻ പ്രമാണിച്ച് 30,000ത്തിലേറെ ഉൽപന്നങ്ങൾക്ക് ഈ മാസം 13 മുതൽ‍ വിലക്കുറവ് പ്രഖ്യാപിച്ചു. രാജ്യത്തുടനീളമുള്ള 894 ഔട്‌ലെറ്റുകളിൽ 25 മുതൽ 75% വരെ വിലക്കുറവിൽ സാധനങ്ങൽ ലഭ്യമാകുമെന്ന് സാമ്പത്തിക മന്ത്രാലയം അറിയിച്ചു.‌

വിവിധ എമിറേറ്റുകളിലെ ഉപഭോക്തൃ സഹകരണ സംഘങ്ങൾ, സൂപ്പർ, ഹൈപ്പർമാർക്കറ്റുകൾ എന്നിവയുടെ പ്രതിനിധികളുമായി നടത്തിയ ചർച്ചയിലാ‌ണ് തീരുമാനമെന്ന് സാമ്പത്തിക മന്ത്രാലയത്തിലെ ഉപഭോക്തൃ സംരക്ഷണ വിഭാഗം ഡയറക്ടർ മർവാൻ അൽ സബൂസി പറഞ്ഞു.

അവശ്യസാധനങ്ങൾ ഉൾപ്പെടുത്തി 50, 140 ദിർഹം വിലയുള്ള റംസാൻ കിറ്റും സജ്ജമാക്കിയിട്ടുണ്ട്. കോവിഡ് പശ്ചാത്തലത്തിൽ തിരക്കു കുറയ്ക്കുന്നതിനു ഓൺലൈൻ ഷോപ്പിങ് സൗകര്യവും ഒരുക്കിയിട്ടുണ്ടെന്നു മർവാൻ പറഞ്ഞു.

റംസാൻ വിപണിയിലെ വിലവർധന തടയാൻ സാമ്പത്തിക മന്ത്രാലയം. സ്ഥാപനങ്ങൾ വ്യാപാര നിയമങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കും. പരസ്യപ്പെടുത്തിയ വിലയിൽ വിൽപന നടത്തുക, ഉപഭോക്താവിന്റെ ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്ന ഉൽപന്നങ്ങൾ നൽകുക തുടങ്ങിയവയാണ് നിർദേശങ്ങൾ. കർശന നിരീക്ഷണവും പരിശോധനകളും ഉണ്ടാകും. അരി, ധാന്യപ്പൊടികൾ, മാംസം, മത്സ്യം, പഞ്ചസാര, പാനീയങ്ങൾ തുടങ്ങിയവയുടെ വില കൂടാതിരിക്കാൻ നടപടി സ്വീകരിക്കും. പഴങ്ങളും പച്ചക്കറിയും കൂടുതലായി ഇറക്കുമതി ചെയ്യും. റംസാൻ മാസത്തിൽ 420 പരിശോധനകൾ നടത്താൻ മന്ത്രാലയം തീരുമാനിച്ചു. നിയമ ലംഘനങ്ങൾ കണ്ടെത്തിയാൽ പൊതുജനങ്ങൾക്ക് അറിയിക്കാം. ഫോൺ: 8001 222.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.