1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 13, 2015

ദുബായ് വഴി യുഎഇ സന്ദര്‍ശിക്കാന്‍ എത്തുന്ന ജിസിസി രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് എന്‍ട്രി പെര്‍മിറ്റിനായി ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കാം. വിസയ്ക്കായി ജിസിസി രാജ്യങ്ങളിലെ അംഗങ്ങള്‍ ക്യൂവില്‍നിന്ന് വിഷമിക്കുന്നത് ഒഴിവാക്കുന്നതിനും യാത്രക്കാരുടെ എണ്ണം വര്‍ദ്ധിപ്പിക്കുന്നതിനുമാണ് യുഎഇ പുതിയ സംവിധാനം ഒരുക്കുന്നത്.

ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിച്ച ശേഷം ഓണ്‍ലൈനായി ഫീസ് അടയ്ക്കാനുള്ള പെയ്‌മെന്റ് ഗെയിറ്റ്‌വെ സംവിധാനവും യുഎഇ ഒരുക്കിയിട്ടുണ്ട്. നിലവില്‍ ഓണ്‍ലൈന്‍ അപേക്ഷ നിര്‍ബന്ധമല്ല. യുഎഇയില്‍ എത്തുന്നതിന് മുന്‍പായി വിസയ്ക്ക് അപേക്ഷിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കായാണ് ഈ സംവിധാനം ഒരുക്കിയിരിക്കുന്നത്. അതേസമയം ഒക്ടോബര്‍ മാസം മുതല്‍ ജിസിസി രാജ്യത്തിലെ പൗരന്മാര്‍ക്ക് വിസ ഓണ്‍ അറൈവല്‍ സിസ്റ്റം ഉണ്ടാകില്ല. അതിന് പകരം ഓണ്‍ലൈന്‍ അപേക്ഷ മാത്രമായിരിക്കും ഉണ്ടായിരിക്കുക. ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കല്‍ നിര്‍ബന്ധമാക്കുന്നതിന് മുന്‍പ് ആളുകള്‍ക്ക് പരിചിതമാകുന്നതിന് വേണ്ടിയാണ് ഇപ്പോള്‍ ഇത് അവതരിപ്പിച്ചിരിക്കുന്നതെന്നാണ് യുഎഇ അധികൃതര്‍ നല്‍കുന്ന വിശീദകരണം.

പുതിയ സംവിധാനം എങ്ങനെ ഉപയോഗിക്കണമന്ന് യുഎഇയില്‍ എത്തുന്നവര്‍ക്ക് വിശദീകരിച്ചു നല്‍കുന്നതിനായി ഇംഗ്ലീഷിലും അറബിയിലും ബ്രോഷറുകള്‍ പ്രിന്റ് ചെയ്ത് നല്‍കും. ജിസിസി പൗരന്മാര്‍ക്ക് മാത്രമായിരിക്കും ഇത് നല്‍കുക. പുതിയ സംവിധാനത്തെക്കുറിച്ച് അവരെ ബോധവന്മാരാക്കി കൂടുതല്‍ ആളുകളിലേക്ക് എത്തിക്കു എന്നതാണ് ലക്ഷ്യം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.