
സ്വന്തം ലേഖകൻ: സർക്കാർ ഓഫിസുകളുടെ പ്രവൃത്തി സമയത്തിൽ മാറ്റവുമായി യുഎഇ. തിങ്കൾ മുതൽ വ്യാഴം വരെ രാവിലെ 7:30 മുതൽ വൈകിട്ടു 3:30 വരെയും വെള്ളിയാഴ്ച രാവിലെ 7:30 മുതൽ ഉച്ചയ്ക്ക് 12 മണി വരെയുമായിരിക്കും പുതിയ സമയക്രമം. വെള്ളിയാഴ്ച ഉച്ച മുതൽ ശനി, ഞായർ എന്നീ ദിവസങ്ങളിലായിരിക്കും വാരാന്ത്യ അവധി.
വെളളിയാഴ്ച പ്രാർഥന ഉച്ചയ്ക്ക് 1.15നു ശേഷമായിരിക്കും. വെളളിയാഴ്ചകളിൽ ആവശ്യമെങ്കിൽ വർക്ക് ഫ്രം ഹോം ഓപ്ഷൻ സ്വീകരിക്കാവുന്നതാണ്. ഉൽപാദന ക്ഷമത വർധിപ്പിക്കുന്നതിന്റെ ഭാഗമായാണു തീരുമാനം. ജോലി സമയത്തിലെ പുതിയ തീരുമാനം ദുബായ് ഗവണ്‍മെന്‍റ് ജീവനക്കാര്‍ക്കും ബാധകമായിരിക്കും എന്ന് അധികൃതര്‍ അറിയിച്ചു. നിയമം ജനുവരി ഒന്നു മുതല്‍ പ്രാബല്യത്തിൽവരും.
ശനി-ഞായർ ദിവസങ്ങളില്‍ വാരാന്ത്യ അവധി പിന്തുടരുന്ന രാജ്യങ്ങളുമായുള്ള സുഗമമായ വ്യാപാര, സാമ്പത്തിക ഇടപാടുകൾ ഉറപ്പിക്കാന്‍ വേണ്ടിയാണ് പുതിയ തീരുമാനം. ശക്തമായ അന്താരാഷ്ട്ര ബിസിനസ് സൗഹൃദം ഉറപ്പിക്കാന്‍ ഇതിലൂടെ സാധിക്കും. കൂടാതെ യുഎഇ ആ സ്ഥാനമായുള്ള ബഹുരാഷ്ട്ര കമ്പനികൾക്ക് കര്യങ്ങളുടെ നടത്തിപ്പിന് ഇത് വളരെ എളുപ്പമാകും എന്ന് സർക്കാർ പുറത്തിറക്കിയ പ്രസ്ഥാവനയില്‍ പറയുന്നു.










നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല