1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 11, 2015

സ്വന്തം ലേഖകന്‍: തെരഞ്ഞെടുപ്പില്‍ സീറ്റുകള്‍ തൂത്തുവാരിയതിന്റെ ആവേശത്തില്‍ മന്ത്രിസഭാ രൂപീകരണത്തിന്റെ തിരക്കിലാണ് ഡേവിഡ് കാമറൂണും കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയും. പാര്‍ട്ടിക്ക് ആവേശകരമായ വിജയം സമ്മാനിച്ച വനിതാ പ്രതിനിധികള്‍ക്കും ഇന്ത്യന്‍ പ്രതിനിധികള്‍ക്കും കാമറൂണ്‍ മന്ത്രിസഭയില്‍ കൂടുതല്‍ പ്രാതിനിധ്യം ലഭിക്കുമെന്നാണ് നിരീക്ഷകര്‍ കരുതുന്നത്.

ഇന്ത്യക്കാരിയായ പ്രീതി പട്ടേലിന് മന്ത്രിസ്ഥാനം ലഭിക്കുമെന്ന് ഏറക്കുറെ ഉറപ്പാണ്. കഴിഞ്ഞ തവണ അവസാന ഘട്ടത്തിലാണ് പ്രീതിയെ ട്രഷറി വകുപ്പിന്റെ ചുമതലയുള്ള മന്ത്രിയാക്കിയത്. ഇന്ത്യന്‍ സമൂഹത്തിന്റെ പിന്തുണ നേടാനുള്ള ശ്രമമെന്ന നിലയിലായിരുന്നു ഇത്.

എന്നാല്‍ ചുരുങ്ങിയ സമയത്തിനുള്ളില്‍ മികവു തെളിയിച്ച പ്രീതിക്ക് ഇക്കുറി ആദ്യ അവസരത്തില്‍ തന്നെ മന്ത്രിപദവി ലഭിക്കുമെന്നാണ് പ്രതീക്ഷ.
വിതാം മണ്ഡലത്തില്‍ നിന്ന് ഇരുപതിനായിരത്തോളം വോട്ടിനാണ് പ്രീതി പട്ടേല്‍ രണ്ടാമതും പാര്‍ലമ്ന്റ്‌റില്‍ എത്തുന്നത്.

ഇന്ത്യക്കാരുടെ വോട്ടുകള്‍ ഇത്തവണ രണ്ടു പാര്‍ട്ടികള്‍ക്കും വിഭജിച്ചു പോയതായാണ് കണക്കാക്കപ്പെടുന്നത്. എഴുലക്ഷത്തോളം ഇന്ത്യക്കാര്‍ക്കാണ് വോട്ടവകാശം ഉണ്ടായിരുന്നത്. നാല്‍പതോളം മണ്ഡലങ്ങളില്‍ വിജയികളെ തീരുമാനിക്കുന്നതില്‍ അത് നിര്‍ണായകമായി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.