1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 2, 2021

സ്വന്തം ലേഖകൻ: പ്ലിമത്തില്‍ കടലില്‍ നീന്താനിറങ്ങിയ യുവ മലയാളി ഡോക്ടര്‍ മുങ്ങി മരിച്ചു. മലപ്പുറം തിരൂര്‍ സ്വദേശി രാകേഷ് വല്ലിട്ടയിലാണ് മരിച്ചത്. ഞായറാഴ്ച ഉച്ച കഴിഞ്ഞാണ് സംഭവം.ശൈത്യ കാലത്ത് അപ്രതീക്ഷിതമായി ലഭിച്ച തെളിഞ്ഞ വെയില്‍ ആസ്വദിക്കാന്‍ നിരവധി പേര്‍ പ്ലിമത്തിലെ ബീച്ചില്‍ എത്തിയിരുന്നു.

ഡോ. രാകേഷും ഇത്തരത്തില്‍ എത്തിയതായിരുന്നു എന്നാണ് റിപ്പോർട്ടുകൾ. ആറ് മാസം മുമ്പാണ് ഗള്‍ഫില്‍ നിന്നും രാകേഷ് ബ്രിട്ടനില്‍ എത്തിയത്. നീന്താനായി കടലില്‍ ഇറങ്ങിയ രാകേഷ് തിരയിലും ചുഴിയിലും പെടുകയായിരുന്നു എന്നാണ് വിവരം. രാകേഷ് കടലില്‍ ഇറങ്ങി ഏറെനേരമായിട്ടും കാണാതായതോടെ കൂടെയെത്തിയവര്‍ ബഹളം വക്കുകയായിരുന്നു.

തുടർന്ന് കോസ്റ്റ് ഗാര്‍ഡ് എത്തി നടത്തിയ അന്വേഷണത്തിലാണു രാകേഷിനെ കണ്ടെത്തിയത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പ്ലിമത്ത് ആന്‍ഡ് ഡെവണ്‍ പൊലീസ് വിശദാംശങ്ങള്‍ ബന്ധുക്കളെ അറിയിച്ചിട്ടുണ്ട്. പ്ലിമത്ത് യൂണിവേഴ്‌സിറ്റി ആശുപത്രിയിൽ ജോലി ചെയ്തിരുന്ന രാകേഷിൻ്റെ ഭാര്യ ഷാരോണ്‍ രാകേഷ് ഹോമിയോ ഡോക്‌റാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.