1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 3, 2021

സ്വന്തം ലേഖകൻ: യുകെയിൽ പുതിയ കോവിഡ് ബോഡി മരുന്നിന് അംഗീകാരം. ദ മെഡിസിൻ ആൻഡ് ഹെൽത്ത് കെയർ പ്രോഡക്ട്‌സ് റെഗുലേറ്ററി ഏജൻസിയാണ് (എംഎച്ച്ആർഎ) മരുന്നിന് അംഗീകാരം നൽകിയത്.ഇത് ഒമിക്രോൺ ചികിത്സയ്‌ക്കും ഫലപ്രദമാകുമെന്നാണ് കണക്കുകൂട്ടൽ. സേവുഡി അഫവാ സോത്രോവിമാബ് എന്നാണ് മരുന്നിന്റെ പേര്.

ജിഎസ്‌കെയും വീർ ബയോടെക്‌നോളജിയും ചേർന്നാണ് മരുന്ന് വികസിപ്പിച്ചെടുത്തത്. മോൽനുപിറാവിറിന് ശേഷം എംഎച്ച്ആർഎ അംഗീകരിച്ച രണ്ടാമത്തെ മോണോക്ലോണൽ ആന്റിബോഡി ചികിത്സയാണിത്. കൊറോണ വൈറസ് ബാധ കൊണ്ടുണ്ടാകുന്ന ചെറിയ ബുദ്ധിമുട്ടുകൾക്ക് മുതൽ രോഗം വലിയ അപകടകാരിയാവാൻ ശേഷിയുള്ളവർക്ക് വരെ ഫലപ്രദമാണ് പുതിയ മരുന്നെന്നാണ് വാദം.

അംഗീകാരം നൽകിയതിന് പിന്നാലെ ബ്രിട്ടൻ ഏകദേശം 100,000 യൂണിറ്റ് മരുന്ന് ഓർഡർ ചെയ്തിട്ടുണ്ടെന്നാണ് റിപ്പോർട്ട്. കൊറോണ വൈറസിന്റെ പ്രോട്ടീനെ നിയന്ത്രിച്ച് മനുഷ്യശരീരത്തിൽ പ്രവേശിക്കുന്നത് തടയുകയാണ് സോത്രോവിമാബ് ചെയ്യുന്നത്. പന്ത്രണ്ടിനുമുകളിൽ പ്രായവും 40 കിലോയിലധികം ഭാരവുമുള്ളവർക്ക് മരുന്ന് നൽകാമെന്ന് എംഎച്ച്ആർഎ വ്യക്തമാക്കി.

ഗുരുതരരോഗികളിൽ ഒറ്റ ഡോസ് സോത്രോവിമാബ് 79 ശതമാനം അപകടസാധ്യത കുറയക്കുമെന്ന് എംഎച്ചആർഎ കൂട്ടിച്ചേർത്തു. ഇതിന് മുൻപ് ബ്രിട്ടൻ മോൽനുപിറാവിൻ ആൻഡി വൈറൽ ഗുളികയ്‌ക്ക് അംഗീകാരം നൽകിയിരുന്നു.ഉയർന്ന അപകട സാധ്യതയുള്ള രോഗികൾക്കും ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടി വരുന്ന മരണസാധ്യതയുള്ളവർക്കും മെർക്ക് ആൻഡ് റിഡ്ജേബാക്ക് ബയോ തെറാപ്യൂട്ടിക്സ് വികസിപ്പിച്ച ഗുളിക ഫലപ്രദമാണെന്ന് നീണ്ട ക്ലിനിക്കൽ പരിശോധനയിൽ കണ്ടെത്തിയിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.