1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 24, 2012

യാക്കോബായ സുറിയാനി സഭയുടെ യുകെ റീജിയന്റെ ചരിത്രത്തില്‍ വച്ച് ഏറ്റവും വലിയ കുടുംബ സംഗമത്തിന് തിരിതെളിയുവാന്‍ ഇനി ഒരാഴ്ച മാത്രം. സെപ്റ്റംബര്‍ 29, 30 (ശനി, ഞായര്‍ ) ദിവസങ്ങളില്‍ മാഞ്ചസ്റ്ററിലെ മോര്‍ ഒസ്താത്തിയോസ് സ്ലീബാ നഗറില്‍ വച്ചാണ് കുടുംബ സംഗമം നടക്കുക. യുകെ റീജിയനിലുളള ഇരുപത്തി രണ്ട് ഇടവകകളില്‍ നിന്നുളള കുടുംബങ്ങള്‍ സംഗമത്തില്‍ പങ്കെടുക്കും.

യുകെയുടെ പാത്രിയാര്‍ക്കല്‍ വികാരി മാത്യുസ് മോര്‍ അഫ്രേം തിരുമേനി നേതൃത്വം നല്‍കുന്ന സംഗമത്തില്‍ ക്‌നാനായ ഭദ്രാസനാധിപന്‍ ആര്‍ച്ച് ബിഷപ്പ് കുര്യാക്കോസ് മോര്‍ സേവീറിയോസ് തിരുമേനി മുഖ്യാതിഥി ആയിരിക്കും. യുകെയുടെ മുന്‍ പാത്രിയാര്‍ക്കല്‍ വികാരി ഗിവര്‍ഗീസ് മോര്‍ കുറിലോസ് മെത്രോപോലീത്ത മുഖ്യ പ്രഭാഷണം നടത്തും. ഫാമിലി ക്ലാസുകള്‍ക്കുളള നേതൃത്വം റവ. പൗലോസ് പാറെക്കര കോര്‍ എ്പ്പിസ്‌കോപ്പ നല്‍കുന്നു. കുട്ടികള്‍ക്കും യുവജനങ്ങള്‍ക്കുമായി പ്രത്യേക ക്ലാസുകളും എല്ലാ ഇടവകകളും അണി നിരത്തുന്ന കലാപരിപാടികളും ഉണ്ടായിരിക്കും.

ഇനിയും രജിസ്‌ട്രേഷന്‍ എടുക്കുവാനുളള വിശ്വാസികള്‍ എത്രയും വേഗം അതാതു പള്ളി ഭാരവാഹികളുമായി ബന്ധപ്പെട്ടു രജിസ്‌ട്രേഷന്‍ എടുക്കേണ്ടതാണന്ന് ഭാരവാഹികള്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ അടങ്ങിയ പ്രമോ കാണുവാന്‍ താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.