1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 9, 2012

ബെന്നി വര്‍ക്കി പെരിയപുറം

സിറോ മലബാര്‍ സഭ 2011 -2012 വര്‍ഷം പ്രേഷിത വര്‍ഷമായി ആചരിക്കുന്നതിന്റെ ഭാഗമായി യുകെ സെന്റ് തോമസ് കാത്തലിക് ഫോറം ബൈബിള്‍ ക്വിസ് മത്സരം സംഘടിപ്പിച്ചു.

യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും നിരവധി പേര്‍ മത്സരത്തിനായി എത്തിച്ചേര്‍ന്നിരുന്നു. സീനിയര്‍ വിഭാഗത്തിലും ജൂനിയര്‍ വിഭാഗത്തിലും മത്സരം സംഘടിപ്പിച്ചിരുന്നു. സീനിയര്‍ വിഭാഗത്തില്‍ കെറ്ററിങില്‍ നിന്നുള്ള ജോണി ജോര്‍ജ് ഒന്നാം സ്ഥാനം നേടി. സൌത്ത് എന്‍ഡില്‍ നിന്നുള്ള അഞ്ചു ഇമ്മാനുവേല്‍ രണ്ടാം സമ്മാനം നേടി. ജൂനിയര്‍ വിഭാഗത്തില്‍ ബ്ലാക്ക്പൂളില്‍ നിന്നുള്ള അമല്‍ മാത്യു ഒന്നാമനായി. കെറ്ററിങില്‍ നിന്നുള്ള ജെറിക്ക് ജോണ്‍ രണ്ടാംസ്ഥാനം നേടി.

ബെന്നി വര്‍ക്കി ക്വിസ് മത്സരം നിയന്ത്രിച്ചു. സോബിന്‍ ജോണ്‍, ഇമ്മാനുവേല്‍ മാണി, സജി നാരകത്തറ, ടിജോ ജോസഫ്, ബിജു ജോണ്‍, സെബാസ്റ്റ്യന്‍ വിതയത്തില്‍ എന്നിവര്‍ നേതൃത്വം നല്‍കി. ഫാ. ജിം ഫ്ലെയിങ് സമ്മാനങ്ങള്‍ വിതരണം ചെയ്തു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.