20-20 ലോകകപ്പ് ടീമില്‍ നിന്നും ഏകദിന ടീം ക്യാപ്റ്റന്‍ മിസ്ബാ ഉള് ഹക്കിനെ ഒഴിവാക്കി. പാകിസ്താന് ക്രിക്കറ്റ് ബോര്‍ഡിന്റേതാണ് തീരുമാനം. കഴിഞ്ഞ മാസം ശ്രീലങ്കയ്ക്കെതിരെ നടന്ന ട്വന്റി-20 മത്സരങ്ങളില്‍ നിന്നും മിസ്ബയെ ഒഴിവാക്കിയിരുന്നു. ഇതിനുപുറകേയാണ് ഇപ്പോള്‍ ട്വന്റി-20 ലോകകപ്പ് കളിക്കാനുള്ള അവസരവും നഷ്ടമായിരിക്കുന്നത്.
പാക് ടെസ്റ്റ് ടീമിന്റെ കൂടി ക്യാപ്റ്റനാണ് മിസ്ബ ഉള് ഹക്ക്. ലോകകപ്പിനുള്ള 30 അംഗ പ്രാരംഭ പട്ടികയില്‍ മിസ്ബയുടെ പേര് ഉള്‍പ്പെടുത്തിയിട്ടില്ല.











നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല