സ്വന്തം ലേഖകന്‍: പ്രസവത്തിനിടെ നഴ്സ് ശക്തിയായി വലിച്ചു; നവജാത ശിശുവിന്റെ ശരീരം രണ്ടായി പിളര്‍ന്നു; ദാരുണ സംഭവം രാജസ്ഥാനില്‍. പ്രസവത്തിനിടെ നഴ്സ് ശക്തിയായി പുറത്തേക്കു വലിച്ചതിനെത്തുടര്‍ന്ന് കുട്ടി രണ്ടായി മുറിഞ്ഞു. മുറിഞ്ഞ തലഭാഗം ഗര്‍ഭപാത്രത്തില്‍ കുടുങ്ങി. രാജസ്ഥാനിലെ ജയ്സാല്മേറിനു സമീപം രാംഗഡിലെ സര്‍ക്കാര്‍ ആശുപത്രിയിലാണു സംഭവം.
ദീക്ഷ എന്ന യുവതിയുടെ ശിശുവിനാണ് ദാരുണാന്ത്യമുണ്ടായത്. ഡോക്ടര്‍മാരെത്തി പരിശോധിച്ചപ്പോള്‍ ശിശുവിന്റെ തല മുറിഞ്ഞ് ഗര്‍ഭപാത്രത്തില്‍ കുടുങ്ങിയതായി കണ്ടെത്തിയത്. സംഭവത്തെ തുടര്‍ന്ന് ആശുപത്രിക്കെതിരേ ഗുരുതര ആരോപണങ്ങളുമായി കുഞ്ഞിന്റെ അമ്മയും അച്ഛനും രംഗത്തെത്തി.
ഗര്‍ഭപാത്രത്തില്‍ കുടുങ്ങിയ കുഞ്ഞിന്റെ മറുപാതിയുംകൊണ്ട് മറ്റൊരു ആശുപത്രിയിലേക്ക് തന്നെ റഫര്‍ ചെയ്തുവെന്നു കുട്ടിയുടെ മാതാവായ ദീക്ഷ പറഞ്ഞു. തന്നെ അറിയിക്കാതെ ആശുപത്രി ജീവനക്കാര്‍ പ്രസവമെടുക്കുകയായിരുന്നുവെന്നു രാംഗഡ് ആശുപത്രി ഇന്‍ ചാര്‍ജും പറഞ്ഞു. ദമ്പതിമാരുടെ പരാതിയെ തുടര്‍ന്ന് പോലീസ് രണ്ടു ജീവനക്കാര്‍ക്കെതിരേ കേസെടുത്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല