1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 24, 2019

സ്വന്തം ലേഖകന്‍: കാര്‍ വാങ്ങാനെത്തിയ യുവതി ഷോറൂം ഇടിച്ചു നിരപ്പാക്കി; സമൂഹ മാധ്യമങ്ങളില്‍ വൈറലായി ഹിമാചലില്‍ നിന്നുള്ള വീഡിയോ. ഹിമാചല്‍ പ്രദേശിലെ ഒരു ഷോറൂമിലാണ് ദൗര്‍ഭാഗ്യകരമായ സംഭവം നടന്നത്. കാര്‍ വാങ്ങുന്നതിനായി ഷോറൂമിലെത്തിയ സ്ത്രീ, സെയില്‍സ് എക്‌സിക്യൂട്ടീവിനോട് വാഹനത്തിന്റെ വിശദാംശങ്ങള്‍ ചോദിച്ചറിഞ്ഞതിനു ശേഷം ഡിസ്‌പ്ലെ വാഹനത്തില്‍ കയറി സ്റ്റാര്‍ട്ട് ചെയ്യുകയായിരുന്നു.

എന്നാല്‍ നിയന്ത്രണംവിട്ട കാര്‍ അതിവേഗത്തില്‍ മുന്നോട്ടു കുതിക്കുകയും ഷോറൂമിന്റെ ചില്ലുകള്‍ തകര്‍ത്തു മുന്‍ഭാഗത്തു നിര്‍ത്തിയിട്ടിരിക്കുന്ന രണ്ടു കാറുകളില്‍ ഇടിക്കുകയും ചെയ്യുന്നത് വീഡിയോയില്‍ കാണാം.  ഷോറൂമിലെ സി സി ടി വിയില്‍ പതിഞ്ഞ ദൃശ്യങ്ങളാണ് സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.

സ്ത്രീ കാര്‍ അറിയാതെ സ്റ്റാര്‍ട്ടാക്കുകയായിരുന്നു എന്നാണ് സൂചന. അറിവില്ലായ്മയോ അബദ്ധമോ മൂലം കാര്‍ ഗിയറിലാകുകയും മുന്നോട്ടു കുതിക്കുകയുമായിരുന്നു. എന്തായാലും ഒരു കാര്‍ വാങ്ങാനെത്തി മൂന്നു കാറുകളും ഷോറൂമും നിരപ്പാക്കിയ യുവതിയെ സമ്മതിക്കണമെന്നാണ് സമൂഹ മാധ്യമങ്ങളിലെ കമന്റ്!

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.