1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 16, 2021

സ്വന്തം ലേഖകൻ: ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ ഞാ​യ​റാ​ഴ്ച ലോ​ക്ക്ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ചു. കോ​വി​ഡ് വ്യാ​പ​നം അ​നി​യ​ന്ത്രി​ത​മാ​യി വ​ർ​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥ് ആ​ണ് ഇ​നി മു​ത​ൽ എ​ല്ലാ ഞാ​യ​റാ​ഴ്ച​ക​ളി​ലും ലോ​ക്ക്ഡൗ​ണാ​യി​രി​ക്കു​മെ​ന്ന് പ്ര​ഖ്യാ​പി​ച്ച​ത്. 22439 കോവിഡ് കേസുകളാണ് സംസ്ഥാനത്ത് വ്യാഴാഴ്ച റിപ്പോര്‍ട്ട് ചെയ്തത്. ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്കാണിത്.

സം​സ്ഥാ​ന​ത്തെ 10 ജി​ല്ല​ക​ളി​ൽ രാ​ത്രി ഏ​ഴ് മു​ത​ൽ രാ​വി​ലെ എ​ട്ട് വ​രെ രാ​ത്രി​കാ​ല ക​ർ​ഫ്യു​വും ഏ​ർ​പ്പെ​ടു​ത്തി. അ​തേ​സ​മ​യം, പൊ​തു​സ്ഥ​ല​ങ്ങ​ളി​ൽ മാ​സ്ക് ധ​രി​ക്കാ​ത്ത​വ​രി​ൽ നി​ന്നും 10,000 രൂ​പ പി​ഴ​യീ​ടാ​ക്കു​മെ​ന്നും അ​റി​യി​ച്ചി​ട്ടു​ണ്ട്. മാ​സ്ക് ധ​രി​ക്കാ​ത്ത​വ​രി​ൽ നി​ന്നും ആ​ദ്യം 1,000 രൂ​പ​യാ​ണ് പി​ഴ​യീ​ടാ​ക്കി​യി​രു​ന്ന​ത്. ഈ ​തു​ക​യാ​ണ് വ​ർ​ധി​പ്പി​ച്ചു.

ല​ക്നോ, വാ​ര​ണാ​സി എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് കോ​വി​ഡ് വ്യാ​പ​നം വ​ർ​ധി​ക്കു​ന്ന​ത്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ സ്‌കൂളുകള്‍ മെയ് 15 വരെ അടച്ചിടുമെന്ന് കഴിഞ്ഞ ദിവസം യു.പി സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. പ​രീ​ക്ഷ​ക​ൾ മാ​റ്റി​വ​ച്ചു​വെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.