1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 1, 2017
കെആര്‍ നന്ദിനി

സ്വന്തം ലേഖകന്‍: സിവില്‍ സര്‍വീസ് പരീക്ഷയില്‍ കര്‍ണാടക സ്വദേശിനി കെആര്‍ നന്ദിനിക്ക് ഒന്നാം റാങ്ക്, മലയാളികളില്‍ 13 ആം റാങ്കുമായി കണ്ണൂര്‍ സ്വദേശി അതുല്‍ മുന്നില്‍. എറണാകുളം കലൂര്‍ സ്വദേശി ബി സിദ്ധാര്‍ഥ് 15 ആം റാങ്കും, കോഴിക്കോട് സ്വദേശി ഹംന മറിയം 28 ആം റാങ്കും സ്വന്തമാക്കി. ആദ്യ 25 റാങ്കുകളില്‍ 7 പേര്‍ പെണ്‍കുട്ടികള്‍ക്കാണ്.

സിവില്‍ എന്‍ജീനിയറിങ് ബിരുദധാരിയായ നന്ദിനി കര്‍ണ്ണാടകയിലെ കോലാര്‍ ജില്ലക്കാരിയാണ്. കന്നഡ ലിറ്ററേച്ചര്‍ ഓപ്ഷണല്‍ സബ്ജക്ടായാണ് നന്ദിനി പരീക്ഷ പാസായത്. ആന്‍മോള്‍ ഷെര്‍സിങ് ബേദി, ജി റൊണാന്‍കി എന്നിവരാണ് യഥാക്രമം രണ്ടും മുന്നും റാങ്കുകളില്‍.

ഇന്ത്യന്‍ അഡ്മിനിസ്‌ട്രേറ്റീവ് സര്‍വ്വീസ്, ഇന്ത്യന്‍ ഫോറിന്‍ സര്‍വ്വീസ്, ഇന്ത്യന്‍ പോലീസ് സര്‍വ്വീസ് എന്നിവിടങ്ങളിലേക്ക് റാങ്ക് അടിസ്ഥാനത്തില്‍ വിജയികള്‍ക്ക് പ്രവേശനം നേടാം. ഫലം യു പി എസ് സി http://www.upsc.gov.in/ വെബ്‌സൈറ്റില്‍ ലഭ്യമാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.