1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 4, 2018

സ്വന്തം ലേഖകന്‍: മുംബൈ ആക്രമണത്തിന്റെ സൂത്രധാരന്‍ ഹാഫിസ് സയീദിന്റെ പാര്‍ട്ടിയെ യുഎസ് ഭീകരസംഘടനയായി പ്രഖ്യാപിച്ചു. സയീദിന്റെ രാഷ്ട്രീയ പാര്‍ട്ടിയായ മില്ലി മുസ്‌ലിം ലീഗിനെ (എംഎംഎല്‍) ഭീകര സംഘടനയായി പ്രഖ്യാപിച്ചതു കൂടാതെ എംഎംഎ!ല്‍ പ്രസിഡന്റ് ഉള്‍പ്പെടെ ഉന്നത നേതൃത്വത്തിലെ ഏഴുപേരെ ആഗോള ഭീകരപ്പട്ടികയില്‍ ഉള്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

ലഷ്‌കറെ തയിബയുടെ മുന്നണി സംഘടനയായ തെഹ്‌രീകെ ആസാദി കശ്മീരിനെയും (ടിഎജികെ) ഈ ഗണത്തില്‍ ഉള്‍പ്പെടുത്തി. ഭീകരതയ്‌ക്കെതിരെയുള്ള പോരാട്ടങ്ങളില്‍ ഇന്ത്യയ്ക്കു വന്‍ വിജയമാകുന്ന ഈ സംഭവവികാസങ്ങളുടെ ഫലമായി പാക്കിസ്ഥാനില്‍ രാഷ്ട്രീയ നേതാവാകാനുള്ള സയീദിന്റെ നീക്കങ്ങള്‍ പരാജയപ്പെടുകയാണ്. പാക്കിസ്ഥാനില്‍ പൊതുതിരഞ്ഞെടുപ്പ് ജൂലൈയില്‍ നടക്കാനിരിക്കേ ഇത് സയീദിന് കനത്ത തിരിച്ചടിയാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

രാഷ്ട്രീയപാര്‍ട്ടിയായി റജിസ്റ്റര്‍ ചെയ്യാന്‍ ആഭ്യന്തര മന്ത്രാലയത്തില്‍ നിന്നു ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് വാങ്ങാന്‍ പാക്കിസ്ഥാനിലെ തിരഞ്ഞെടുപ്പു കമ്മിഷന്‍ മില്ലി മുസ്‌ലിം ലീഗിനോട് ആവശ്യപ്പെട്ടതിന്റെ പിറ്റേദിവസമാണ് അവരെ ഭീകര സംഘടനയെന്നു യുഎസ് പ്രഖ്യാപിച്ചത്. രാഷ്ട്രീയപാര്‍ട്ടിയായി റജിസ്റ്റര്‍ ചെയ്യാന്‍ എംഎംഎല്‍ നേരത്തേ നല്‍കിയ അപേക്ഷ ഭീകരസംഘടനകളുമായുള്ള ബന്ധത്തിന്റെ പേരില്‍ തിരഞ്ഞെടുപ്പു കമ്മിഷന്‍ തള്ളിയിരുന്നു.

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.