1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 30, 2018

സ്വന്തം ലേഖകന്‍: ഖത്തറിനു മേലുള്ള ഉപരോധം അവസാനിപ്പിക്കണമെന്ന് സൗദി അറേബ്യയോട് അമേരിക്ക. അമേരിക്കന്‍ വിദേശകാര്യസെക്രട്ടറി മൈക് പോംപിയോ സൗദി സന്ദര്‍ശനത്തിനിടെയാണ് ഇക്കാര്യം ഉന്നയിച്ചത്.

ഖത്തര്‍ അതിര്‍ത്തിയില്‍ കിടങ്ങ് കുഴിക്കാനും ആണവമാലിന്യം തള്ളാനും സൗദി പദ്ധതി തയ്യാറാക്കുന്നതിനിടെയാണ് അമേരിക്കയുടെ ഇടപെടല്‍. സിറിയ, യെമന്‍ പ്രശ്‌നങ്ങള്‍ നേരിടാന്‍ അറബ് ഐക്യം അത്യന്താപേക്ഷിതമെന്ന് അമേരിക്കന്‍ വിദേശകാര്യസെക്രട്ടറി വ്യക്തമാക്കിയെന്നാണ് ന്യൂയോര്‍ക്ക് ടൈംസിന്റെ റിപ്പോര്‍ട്ട്.

കഴിഞ്ഞ ജൂണിലാണ് തീവ്രവാദബന്ധമാരോപിച്ച് സൗദി അറേബ്യ ഖത്തറിനുമേല്‍ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തിയത്. ഇറാനെതിരായ നടപടികള്‍ ശക്തിപ്പെടുത്താനാണ് പുതിയ യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ സൗദിയിലെത്തിയത്.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.