സ്വന്തം ലേഖകന്‍: ഇറാന്‍ ഭരണകൂടത്തെ അട്ടിമറിക്കാന്‍ അമേരിക്ക ചരടുവലിക്കുന്നു; ആരോപണവുമായി ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനി. 40 വര്‍ഷത്തിനിടെ, ഇറാനോട് ഏറ്റവും കൂടുതല്‍ ശത്രുതപുലര്‍ത്തുന്നത് ട്രംപ് ഭരണകൂടമാണെന്നും പ്രസിഡന്റ് ഹസന്‍ റൂഹാനി ആരോപിച്ചു.
മനഃശാസ്ത്രപരമായും സാമ്പത്തികപരമായും ഇറാന്‍ ഭരണകൂടത്തിന്റെ വിശ്വാസ്യത തകര്‍ക്കാനാണ് യു.എസിന്റെ ശ്രമമെന്നും റൂഹാനി കുറ്റപ്പെടുത്തി. റൂഹനിയുടെ ആരോപണങ്ങളോട് ട്രംപ് ഇതുവരെ പ്രതികരിച്ചിട്ടില്ല.
ഇക്കഴിഞ്ഞ മേയില്‍ ഇറാനുമായുള്ള ആണവകരാറില്‍നിന്ന് യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പിന്മാറിയതോടെയാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായത്. കരാറില്‍ നിന്നു പിന്മാറിയശേഷം യു.എസ് ഇറാനെതിരെ ഉപരോധങ്ങള്‍ പുനഃസ്ഥാപിക്കുകയും ചെയ്തിരുന്നു.











നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല