1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 15, 2017

സ്വന്തം ലേഖകന്‍: ട്രംപിന് ഒബാമയുടെ ലൈബ്രറിയിലെ കക്കൂസ് കഴുകാനോ ജോര്‍ജ് ബുഷിന്റെ ഷൂ പോളിഷ് ചെയ്യാനോ പോലും യോഗ്യതയില്ല, യുഎസ് പ്രസിഡന്റിനെതിരെ രൂക്ഷ വിമര്‍ശനവുമായി യുഎസ്എ ടുഡേ ദിനപത്രം. എഡിറ്റോറിയലിലാണ് അമേരിക്കയിലെ പ്രമുഖ പത്രമായ യുഎസ്എ ടുഡേ ട്രംപിനെതിരെ ആഞ്ഞടിച്ചത്.

വനിതാ സെനറ്ററും ഡെമോക്രാറ്റിക് പാര്‍ട്ടി അംഗവുമായ ഗില്ലി ബ്രാന്‍ഡിനെതിരെ ദ്വയാര്‍ത്ഥ പ്രയോഗം നടത്തിയതിനാണ് പത്രം രൂക്ഷമായി ട്രംപിനെ വിമര്‍ശിച്ചത്. മോശം ട്വീറ്റിലൂടെ ഇത്തരമൊരു പദവിയിലിരിക്കാന്‍ യോഗ്യനല്ല ട്രംപ് എന്നും വിമര്‍ശനമുണ്ട്.

സഭ്യത വിട്ട് ഒബാമയും ബുഷും പെരുമാറിയിട്ടില്ല. ട്രംപിനോടുള്ളത് മറ്റൊരുതരത്തിലുമുള്ള പ്രശ്‌നങ്ങളല്ല. നയപരമോ വാഗ്ദാന ലംഘനമോ അല്ല പ്രശ്‌നം. സഭ്യതക്കുറവാണ് ട്രംപിനെ അയോഗ്യനാക്കുന്നതെന്നും പത്രം പറയുന്നു.

സംഭാവന കിട്ടാന്‍ ഗില്ലി എന്തുചെയ്യാനും മടിക്കില്ല എന്നായിരുന്നു ട്രംപിന്റെ ട്വീറ്റ്. ഗില്ലി തന്റെ അടുത്തും സംഭവാന ചോദിച്ച് എത്തിയിട്ടുണ്ടെന്നും ട്രംപ് അഭിപ്രായപ്പെട്ടു. ഇത് വിവാദമാവുകയും വനിതാ സെനറ്റര്‍മാര്‍ ട്രംപിനെ തെമ്മാടി എന്നുവിളിച്ച് ആക്ഷേപിക്കുകയും ചെയ്തിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.