1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 1, 2019

സ്വന്തം ലേഖകന്‍: വിവരം നല്‍കിയാല്‍ ഏഴ് കോടി രൂപ; ഒസാമ ബിന്‍ ലാദന്റെ മകന്റെ തലയ്ക്ക് വിലയിട്ട് അമേരിക്ക. ഒസാമ ബിന്‍ ലാദന്റെ മകനും അല്‍ക്വയ്ദ നേതാവുമായ ഹംസയെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 10 ലക്ഷം യുഎസ് ഡോളറാണ് (ഏകദേശം 7,080,0000 രൂപ) വാഗ്ദാനം ചെയ്തിരിക്കുന്നത്. ഹംസ എവിടെയാണെന്നതു സംബന്ധിച്ച് വിവരം നല്‍കുന്നവര്‍ക്കാണ് സമ്മാനം നല്‍കുന്നത്. ലാദന്റെ ജീവിച്ചിരിക്കുന്ന മൂന്ന് ഭാര്യമാരിലൊരാളായ ഖൈറാ സബറിന്റെ മകനാണ് ഹംസ. അബോട്ടാബാദില്‍ ലാദനൊപ്പമുണ്ടായിരുന്നത് ഖൈറയാണ്.

ലാദന്‍ കൊല്ലപ്പട്ടതിനുശേഷം അമേരിക്കയ്ക്കും ഫ്രാന്‍സിനും ഇസ്രായേലിനുമെതിരെ യുദ്ധം ചെയ്യാന്‍ ആഹ്വാനം ചെയ്ത് ഹംസ രംഗത്തെത്തിയിരുന്നു. ലാദന്റെ മറ്റൊരു മകന്‍ അബോട്ടാബാദിലെ റെയ്ഡിനിടെ കൊല്ലപ്പെട്ടിരുന്നു. ഹംസ ലാദന്‍ അല്‍ക്വയ്ദയുടെ പുതിയ നേതാവായി വളര്‍ന്നുവന്നിരിക്കുകയാണ്. അമേരിക്കയ്ക്കും അതിന്റെ സഖ്യകക്ഷികള്‍ക്കും എതിരായി ആക്രമണം നടത്താന്‍ ആഹ്വാനം ചെയ്ത് ഹംസ വീഡിയോ ഓഡിയോ ടേപ്പുകള്‍ പുറത്തുവിട്ടിട്ടുണ്ട്. ഹംസ ലാദനെ ആഗോള ഭീകരനായി അമേരിക്ക പ്രഖ്യാപിക്കുകയാണെന്നും ഇവാനോഫ് അറിയിച്ചു.

യുഎസ് നയതന്ത്ര സുരക്ഷാ അസിസ്റ്റന്റ് സെക്രട്ടറി മൈക്കല്‍ ടി. ഇവാനോഫ് ആണ് ഇക്കാര്യം അറിയിച്ചത്. നിലവില്‍ ഹംസ ബിന്‍ ലാദന്‍ പാക്അഫ്ഗാന്‍ അതിര്‍ത്തിയില്‍ ഉണ്ടായിരിക്കാനാണ് സാധ്യത. ഇറാനിലേക്കുപോയിരിക്കാനും സാധ്യതയുണ്ടെന്നും മൈക്കല്‍ ഇവാനോഫ് പറഞ്ഞു. അല്‍ക്വയ്ദയെയും അവരുടെ ഭാവി നേതാക്കളെയും നേരിടുന്നതിന്റെ ഭാഗമായാണ് നടപടിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തന്റെ പകരക്കാരനായി ലാദന്‍ പരിഗണിച്ചിരുന്നത് ഹംസയെ ആയിരുന്നു എന്ന് ലാദനെഴുതിയ കത്തുകളില്‍ നിന്ന് വ്യക്തമായിരുന്നു. 2011 മേയ് രണ്ടിന് അബോട്ടാബാദില്‍ യുഎസ് നടത്തിയ അതീവ രഹസ്യ ഓപ്പറേഷനിലാണ് ബിന്‍ ലാദന്‍ കൊല്ലപ്പെട്ടത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.