1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 21, 2020

സ്വന്തം ലേഖകൻ: വന്ദേഭാരത് മിഷൻ പദ്ധതിയുടെ ഭാഗമായി ദമ്മാമിൽ നിന്നും തിരുവനന്തപുരം, കോഴിക്കോട് എന്നിവിടങ്ങളിലേക്ക് ഓരോ സർവീസുകൾ കൂടി പ്രഖ്യാപിച്ചു. ആഗസ്റ്റ് 27 ന് തിരുവനന്തപുരം, 28 ന് കോഴിക്കോട് എന്നിങ്ങനെയാണ് സർവീസുകൾ.

ഇൻഡിഗോ വിമാനമാണ് ഈ സർവീസുകൾ നടത്തുക. 1030 റിയാലാണ് ടിക്കറ്റ് നിരക്ക്. റിയാദിൽ നിന്നും ഡൽഹിയിലേക്ക് എയർ ഇന്ത്യയുടെ രണ്ട് സർവീസുകൾ കൂടി പുതുതായി പ്രഖ്യാപിച്ചിട്ടുണ്ട്. ആഗസ്റ്റ് 25, 28 തീയതികളിലാണ് സർവീസുകൾ. എക്കണോമി ക്ലാസിൽ 1300 റിയാലും ബിസിനസ് ക്ലാസിൽ 2300 റിയാലുമാണ് ടിക്കറ്റ് നിരക്കുകൾ.

ഈ വിമാനങ്ങളിൽ യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നവർ അതാത് വിമാനക്കമ്പനികളുടെ ടിക്കറ്റിങ് ഓഫീസിൽ നേരിട്ട് ബന്ധപ്പെട്ട് ടിക്കറ്റുകൾ വാങ്ങാവുന്നതാണ്. എന്നാൽ യാത്രക്കാർ ഇന്ത്യൻ എംബസി വെബ്സൈറ്റിൽ പേര് രജിസ്റ്റർ ചെയ്തവരായിരിക്കണമെന്നും ആദ്യം വരുന്നവർക്ക് ആദ്യ മുൻഗണന എന്ന ക്രമത്തിലാവും ടിക്കറ്റ് വിൽപ്പനയെന്നും ഇന്ത്യൻ എംബസി അറിയിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.