1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 4, 2019

സ്വന്തം ലേഖകന്‍: വെനസ്വേലയുടെ ആഭ്യന്തര കാര്യങ്ങളില്‍ മറ്റു രാജ്യങ്ങള്‍ ഇടപെടുന്നതിനെ അംഗീകരിക്കില്ലെന്ന് റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലവ്‌റോവ്. വെനസ്വേലയിലെ രാഷ്ട്രീയ പ്രതിസന്ധി തീര്‍ക്കാനല്ല ഇത്തരം ഇടപടലുകള്‍ കാരണമാവുകയെന്നും സെവ്‌റോവ് അഭിപ്രായപ്പെട്ടു.

മോസ്‌കോയില്‍ കൊളംബിയന്‍ വിദേശകാര്യ മന്ത്രി കാര്‍ലോസ് ഹോള്‍മ്‌സ് ട്രുജില്ലോയുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ലവ്‌റോവ്. റഷ്യയുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന വെനസ്വേല രുക്ഷമായ രാഷ്ട്രീയ പ്രതിസന്ധി നേരിടുകയാണ്.

അമേരിക്കയടക്കമുള്ള പശ്ചാത്യ രാജ്യങ്ങള്‍ പ്രസിഡന്റ് നിക്കോളാസ് മഡൂറോയുടെ എതിരാളികളെ പിന്തുണയ്ക്കുമ്പോള്‍ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന വെനീസ്വല, റഷ്യ, ചൈന, തുര്‍ക്കി എന്നീ രാജ്യങ്ങളുടെ പിന്തുണയോടെയാണ് പിടിച്ച് നില്‍ക്കുന്നത്. നേരത്തെ വെനസ്വേല അമേരിക്കയുമായുള്ള നയതന്ത്രബന്ധം വിച്ഛേദിച്ചിരുന്നു. ഇടക്കാല പ്രസിഡന്റായി സ്വയം പ്രഖ്യാപിച്ച പ്രതിപക്ഷ നേതാവ് ജുവാന്‍ ഗെയ്‌ഡോയെ അമേരിക്ക പിന്തുണച്ചതായിരുന്നു കാരണം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.