1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 30, 2018

സ്വന്തം ലേഖകന്‍: വായ്പാ തട്ടിപ്പിനെ തുടര്‍ന്ന് രാജ്യം വിട്ട വിജയ് മല്യയ്ക്ക് മൂന്നാം വിവാഹം. 9000 കോടി രൂപയുടെ വായ്പാ തട്ടിപ്പിനെ തുടര്‍ന്ന് രാജ്യം വിട്ട മദ്യരാജാവ് വിജയ് മല്യ വീണ്ടും വിവാഹിതനാകാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. കിങ് ഫിഷര്‍ എയര്‍ലൈന്‍സിലെ എയര്‍ഹോസ്റ്റസായിരുന്ന പിങ്കി ലാല്‍വാനിയെയാണ് 62 കാരനായ മല്യ വിവാഹം കഴിക്കുന്നത്. വിവാഹ തിയതി വെളിപ്പെടുത്തിയിട്ടില്ല.

2011ല്‍ കിങ്ഫിഷര്‍ എയര്‍ലൈന്‍സില്‍ എയര്‍ ഹോസ്റ്റസായി എത്തിയ പിങ്കിയുമായി മല്യ പ്രണയത്തിലാകുകയായിരുന്നു. വര്‍ഷങ്ങള്‍ നീണ്ട പ്രണയമാണ് ഇപ്പോള്‍ വിവാഹത്തിലെത്തിയത്. അദ്ദേഹത്തിന്റെ മൂന്നാം വിവാഹമാണിത്. മൂന്നു വര്‍ഷമായി ഇരുവരും ഒരുമിച്ചാണ് താമസമെന്നാണ് റിപ്പോര്‍ട്ട്. പിങ്കിയുടെ പ്രായമോ മറ്റ് വിവരങ്ങളോ പുറത്തുവന്നിട്ടില്ല.

എയര്‍ ഇന്ത്യയിലെ എയര്‍ഹോസ്റ്റസായിരുന്ന സമീറ ത്യാബ്ജിയാണ് മല്യയുടെ ആദ്യ ഭാര്യ. 1986ല്‍ മല്യ അവരെ വിവാഹം കഴിച്ചെങ്കിലും 87ല്‍ വിവാഹം ബന്ധം അവസാനിപ്പിക്കുകയായിരുന്നു. പീന്നീട് രേഖ എന്ന സ്ത്രീയെ വിവാഹം ചെയ്തു. രണ്ട് ഭാര്യമാരിലായി സിദ്ധാര്‍ഥ്, ലയന, ടാനിയ എന്നിങ്ങനെ മൂന്ന് മക്കളാണ് മല്യക്കുള്ളത്.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.