സ്വന്തം ലേഖകന്‍: വായ്പ തിരിച്ചടക്കാതെ ഇന്ത്യയില്‍നിന്ന് മുങ്ങിയ മല്യയ്ക്ക് ബ്രിട്ടീഷ് ഹൈക്കോടതിയുടെ തിരിച്ചടി; മല്യയുടെ ബ്രിട്ടനിലെ സ്വത്തുക്കളില്‍ പരിശോധന നടത്താം. ഒമ്പതിനായിരം കോടി രൂപ വായ്പാ കുടിശികവരുത്തി ഇന്ത്യയില്‍നിന്നു മുങ്ങിയ വിജയ് മല്യയുടെ ബ്രിട്ടനിലെ സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ വഴിതെളിക്കുന്നതാണ് വിധി.
എസ്ബിഐയുടെ നേതൃത്വത്തിലുള്ള 13 ബാങ്കുകളുടെ ഹര്‍ജിയിലാണ് ഉത്തരവ്. എന്‍ഫോഴ്സ്മെന്റ് ഓഫീസര്‍ക്കോ അയാള്‍ നിയോഗിക്കുന്ന എജന്റിനോ, മല്യയുടെ ബ്രിട്ടനിലെ ആസ്തികളില്‍ ആവശ്യമെങ്കില്‍ ബലം പ്രയോഗിച്ചു പ്രവേശിച്ചു പരിശോധന നടത്താനും വസ്തുക്കളുടെ നിയന്ത്രണം ഏറ്റെടുക്കാനും ഉത്തരവ് അധികാരം നല്കുന്നു. ലണ്ടനടുത്ത് മല്യ താമസിക്കുന്ന ഹെര്‍ട്ട്ഫോഡ്ഷയറിലെ ബംഗ്ലാവിലും അവിടത്തെ തോട്ടത്തിലും മറ്റു കെട്ടിടങ്ങളിലും പരിശോധന നടത്താനുള്ള അധികാരമാണ് കോടതി നല്‍കിയിരിക്കുന്നത്.
മല്യ തരാനുള്ള പണം വീണ്ടെടുക്കാന്‍ ഈ ഉത്തരവ് ഇന്ത്യന്‍ ബാങ്കുകള്‍ക്കു പ്രയോജനപ്പെടുത്താനാകുമെന്ന് നിയമവൃത്തങ്ങള്‍ ചൂണ്ടിക്കാട്ടി. പണംവെളുപ്പിക്കല്‍, തട്ടിപ്പു കുറ്റങ്ങള്‍ക്കു മല്യക്കെതിരേ ഇന്ത്യയില്‍ കേസുകളുണ്ട്. മല്യയെ വിട്ടുകിട്ടണമെന്ന ആവശ്യത്തില്‍ വേറെ കേസ് നടക്കുന്നുണ്ട്. ഈ കേസില്‍ മല്യ ജാമ്യത്തിലാണ്.











നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല