1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 1, 2012

നോര്‍ത്ത് വെസ്റ്റിലെ പ്രമുഖ മരിയന്‍ തീര്‍ത്ഥാടന കേന്ദ്രമായ ലേഡി വെല്ലില്‍ ” വിസിറ്റേഷന്‍ 2012 ” നു ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ബെര്‍മിങ്ങാം അതിരൂപതയിലെ സീറോ മലബാര്‍ ചാപ്ലിനും, പ്രശസ്ത വചന പ്രഘോഷകനും, ആല്‍മീയ ഗുരുവുമായ ഫാ സോജി ഓലിക്കല്‍ ആയിരിക്കും ഈ ആല്‍മീയ വചന തീര്‍‍ത്ഥ യാത്രയില്‍ നേതൃത്വം വഹിക്കുക. നോര്‍ത്ത് വെസ്റ്റിലെ മുഴുവന്‍ വൈദികരും ശുശ്രുക്ഷകളില്‍ പങ്കു ചേരും. സന്ദര്‍ശന തിരുന്നാള്‍ ഗര്‍ഭിണികളുടെ രോഗ ശാന്തിക്കും, സന്താന ലബ്ധിക്കും ഏറെ അനുഗ്രഹം ആവാറുള്ള ഈ സന്ദര്‍ശന തിരുന്നാളില്‍ ഏറെ മരിയ ഭക്തരെ പ്രതീക്ഷിക്കുന്നു.

പരിശുദ്ധ മാതാവ്, വന്ധ്യ വയോധികയായ എലിസബത്ത് പുണ്യവതി ദിവ്യ കൃപയില്‍ ഗര്‍ഭിണിയായ വിവരം കേട്ട് അവരെ ചെന്ന് കാണുകയും അപ്പോള്‍ അവള്‍ പരിശുദ്ധാല്‍മ്മാവിനാല്‍ പൂരിതയാവുകയും എലിസബത്തിന്റെ ഗര്‍ഭസ്ഥ കുഞ്ഞു ( സെന്റ്‌ ജോണ്‍) അവളുടെ ഉദരത്തില്‍ വെച്ച് കുതിച്ചു ചാടുകയും ചെയ്ത ആ വിശുദ്ധ സന്ദര്‍ശനമാണ് ‘ വിസിറ്റേഷന്‍ 2012 ‘.ആയി പ്രിസ്ട്ടനില്‍ ആഘോഷിക്കുന്നത്.

ജൂണ്‍ 4 തിങ്കളാഴ്ച രാവിലെ 9 :30 നു ശുശ്രുക്ഷകള്‍ ആരംഭിക്കും. രക്ത സാക്ഷികളുടെ രാജ്ഞിയായ പരിശുദ്ധ അമ്മയുടെ ദിവ്യ കാരുണ്യ പ്രദക്ഷിണത്തോടെ വൈകുന്നേരം 7:00 മണിക്ക് ശുശ്രുക്ഷകള്‍ സമാപിക്കും.

എല്ലാ വിശ്വാസികളെയും തീര്‍ത്ഥാടനത്തിലേക്ക് സസ്നേഹം സ്വാഗതം ചെയ്യുന്നതായി ഡയരക്ടര്‍ ഫാ തോമസ്‌ ഹുള്‍, ലങ്കാസ്റ്റാര്‍ രൂപതയിലെ ചാപ്ലിന്‍സ് ഫാ മാത്യു ചൂരപൊയികയില്‍, ഫാ തോമസ്‌ കളപ്പുര എന്നിവര്‍ അറിയിച്ചു.

ദൈവത്തിന്റെ തിരു വചനം രക്ഷാകരമായ അനുഭവത്തിലൂടെ ‘ ജീവിക്കുന്ന സക്രാരിയായ ‘ പരിശുദ്ധ അമ്മയുടെ സന്ദര്‍ശന തിരുന്നാള്‍ തീര്‍ത്ഥാടക സമൂഹത്തിനു കൃപയുടെ വര്‍ഷമായിരിക്കും എന്ന് തീര്‍ത്ഥാടന കേന്ദ്രം ഡയരക്ടര്‍ ഫാ തോമസ്‌ ഹുള്‍ പ്രത്യാശ പ്രകടിപ്പിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.