1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 13, 2012

വാറിംഗ്ടണ്‍ ഇന്ത്യന്‍ ക്രിസ്ത്യന്‍ കമ്മ്യൂണിറ്റിയുടെ നേതൃത്വത്തില്‍ വിശ്വാസികള്‍ മാതാവിന്റെ തിരുനാള്‍ ആഘോഷിച്ചു. ഞയറാഴ്ച വൈകുന്നേരം മൂന്ന് മണിയോടെ പ്രസുദേന്തിമാരുടെ വാഴ്‌വോട് കൂടിയാണ് തിരുനാള്‍ ആഘോഷത്തിന് തുടക്കമായത്. തുടര്‍ന്ന് നടന്ന ആഘോഷമായ കുര്‍ബാനയില്‍ നൂറ് കണക്കിന് വിശ്വാസികള്‍ പങ്കെടുത്തു കര്‍മ്മല മാതാവിന്റെ അനുഗ്രഹത്തിന് പാത്രമായി.

കൊടി തോരണങ്ങളുടേയും ചെണ്ടമേളത്തിന്റേയും അകമ്പടിയോട് നടന്ന പ്രദക്ഷിണത്തില്‍ വാറിംഗ്ടണിലും പരിസരപ്രദേശത്തുമുളള നൂറ് കണക്കിന് പേരാണ് പങ്കെടുത്തത്. തുടര്‍ന്ന വിശ്വാസികള്‍ക്കായി സ്‌നേഹവിരുന്നും സംഘടിപ്പിച്ചിരുന്നു. തിരുനാള്‍ ആഘോഷങ്ങള്‍ വിജയകരമാക്കാന്‍ സഹായിച്ച എല്ലാവര്‍ക്കും വാറിംഗ്ടണ്‍ ഇന്ത്യന്‍ ക്രിസ്ത്യന്‍ കമ്മ്യൂണിറ്റിയുടെ പ്രസിഡന്റ് ജോര്‍ജ്ജ് ജോസഫ് നന്ദി അറിയിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.