1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 11, 2020

സ്വന്തം ലേഖകൻ: കേന്ദ്ര സര്‍ക്കാറില്‍ നിന്ന് ഉത്തരവ് ലഭിച്ചാല്‍ പാക് അധീന കശ്മീരില്‍ സൈനിക നടപടി ആരംഭിക്കുമെന്ന് കരസേന മേധാവി എംഎം നരവാനെ. ഇന്ത്യയുടെ ഭാഗമാക്കണമെന്ന് പാര്‍ലമെന്റ് ആഗ്രഹിച്ചാല്‍ ആ പ്രദേശം നമുക്കൊപ്പമുണ്ടാകും. ഉത്തരവ് ലഭിച്ചാല്‍ സൈന്യം പൂര്‍ണ്ണ സജ്ജമായി സൈനിക നടപടിക്ക് തയ്യാറാകുമെന്നും വാര്‍ത്താ സമ്മേളനത്തില്‍ എംഎം നരവാനെ വ്യക്തമാക്കി.

വടക്കന്‍ അതിര്‍ത്തിയില്‍ ചൈന സൈനിക നീക്കങ്ങള്‍ വിപുലമാക്കുന്ന സാഹചര്യത്തില്‍ അതിര്‍ത്തിയിലെ ഏതുവെല്ലുവിളിയും നേരിടാന്‍ സൈന്യം തയ്യാറാണെന്നും കരസേനാ മേധാവി പറഞ്ഞു. ഭാവി യുദ്ധങ്ങള്‍ക്കായി സൈന്യത്തെ സജ്ജമാക്കാനുള്ള പരിശീലനങ്ങള്‍ക്കാണ് സേന കൂടുതല്‍ ശ്രദ്ധ നല്‍കുന്നതെന്നും എംഎം നരവാനെ വ്യക്തമാക്കി.

ഭരണഘടനയോടുള്ള കൂറാണ് സൈന്യത്തെ എല്ലാകാലത്തും നയിക്കുന്നത്. ഭരണഘടനയില്‍ പറയുന്ന നീതി, സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നീ മൂല്യങ്ങളാണ് സൈന്യത്തെ മുന്നോട്ട് നയിക്കുന്നത്. പുതിയ സംയുക്ത സൈനിക മേധാവി (സിഡിഎസ്) രൂപീകരണം ഇന്ത്യയുടെ വലിയ ചുവടുവയ്പ്പാണ്. മൂന്ന് സേനാ വിഭാഗങ്ങളെയും ഒന്നിച്ച് നിര്‍ത്താന്‍ ഇതുവഴി സാധിക്കും. സിഡിഎസിന്റെ വിജയം സൈന്യം ഉറപ്പാക്കുമെന്നും എംഎം നരവാനെ കൂട്ടിച്ചേര്‍ത്തു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.