1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 6, 2018

സ്വന്തം ലേഖകന്‍: പുതിയ മേധാവിയെ തേടി വാട്‌സാപ്പ്; പുതിയ സിഇഒ ഇന്ത്യക്കാരനാണെന്ന് സൂചനകള്‍. ഉപയോക്താക്കളുടെ വിവരങ്ങളുടെ സ്വകാര്യത സംബന്ധിച്ച അഭിപ്രായവ്യത്യാസങ്ങളെ തുടര്‍ന്ന് വാട്‌സ്ആപ്പിന്റെ ഉടമസ്ഥാപനമായ ഫെയ്‌സ്ബുക്കില്‍ നിന്നും വാട്‌സ്ആപ്പിന്റെ സഹസ്ഥാപകനായ ജാന്‍ കോം സിഇഓ സ്ഥാനത്ത് നിന്നും രാജിവെച്ചിരുന്നു.

ഈ സ്ഥാനത്തേക്ക് പകരം പരിഗണിക്കപ്പെടുന്നവരില്‍ നാലാമതായി ഡെല്‍ഹി ഐഐടിയില്‍ നിന്നുള്ള ബിരുദധാരിയും ഫെയ്‌സ്ബുക്കിന്റെ ബിസിനസ് എക്‌സിക്യൂട്ടീവുമായ നീരജ് അറോറയുമുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

വാട്‌സ്ആപ്പിലെ ബിസിനസ് ഗൈ എന്നാണ് ലിങ്കഡ് ഇന്‍ പ്രൊഫൈലില്‍ നീരജ് സ്വയം വിശേഷിപ്പിച്ചിരിക്കുന്നത്. വാട്‌സ്ആപ്പിനെ ഫെയ്‌സ്ബുക്ക് ഏറ്റെടുക്കുന്നതിന് രണ്ട് വര്‍ഷം മുമ്പാണ് നീരജ് വാട്‌സ്ആപ്പിലെത്തുന്നത്. കൃത്യമായി പറഞ്ഞാല്‍ 2011 മുതല്‍ നീരജ് വാട്‌സ്ആപ്പിന്റെ ഭാഗമാണ്.

അതിന് മുമ്പ് നാല് വര്‍ഷത്തോളം ഗൂഗിളിലെ കോര്‍പ്പറേറ്റ് ഡെവലപ്പ് മെന്റ് ടീമംഗമായിരുന്നു അദ്ദേഹം. 2015 മുതല്‍ 2018 വരെ പേടിഎമ്മിന്റെ ഡയറക്ടര്‍ ബോര്‍ഡ് അംഗമായിരുന്നു ഇദ്ദേഹം. ഐഐടിയില്‍ നിന്നും ബിരുദവും ഇന്ത്യന്‍ സ്‌കൂള്‍ ഓഫ് ബിസിനസില്‍ നിന്നും എംബിഎയും കരസ്ഥമാക്കിയ നീരജ് അറോറയ്ക്ക് വാട്‌സ്ആപ്പ് ഇന്ത്യയുടെ വിജയത്തില്‍ വലിയ പങ്കുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.