1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 10, 2019

സ്വന്തം ലേഖകൻ: വാട്സാപ്പിന്റെ പുതിയ അപ്ഡേഷൻ വന്നതോടെ പണികിട്ടി ഉപയോക്താക്കൾ. അപ്ഡേഷൻ പൂർത്തിയായതോടെ ഫോണിൽനിന്നു വലിയ രീതിയിൽ ബാറ്ററി ചോർച്ചയുണ്ടാകുന്നുവെന്നാണ് പരാതി. ഫോണിന്റെ ബാറ്ററി ചാർജ് വേഗത്തിൽ നഷ്ടമാകുന്നുവെന്ന പരാതിയുമായി നിരവധി ആളുകളാണ് രംഗത്തെത്തിയിരിക്കുന്നത്.

ആപ്ലിക്കേഷന്റെ ബാക്ക്ഗ്രൗണ്ട് പ്രവർത്തനങ്ങൾ വർധിച്ചതാണ് ബാറ്ററി ചോർച്ചയ്ക്ക് കാരണമെന്ന് വാട്സാപ് ബീറ്റ ഇൻഫോ ട്വീറ്റ് ചെയ്യുന്നു. “ഞാനുൾപ്പടെയുള്ള ഉപയോക്താക്കൾ പുതിയ അപ്ഡേഷൻ വന്നതോടെ ഫോണിൽനിന്നു വലിയ ബാറ്ററി ചോർച്ച നേരിടുകയാണ്. ആപ്ലിക്കേഷന്റെ ബാക്ക്ഗ്രൗണ്ട് പ്രവർത്തനങ്ങൾ വർധിച്ചതാണ് കൂടിയ ബാറ്ററി ഉപഭോഗത്തിന് കാരണം,” വാട്സാപ് ബീറ്റ ഇൻഫോയുടെ ട്വീറ്റിൽ പറയുന്നു.

ഇതിന പിന്നാലെ നിരവധി ആളുകളാണ് വാട്സാപ്പിനെതിരെ പരാതിയുമായി സമൂഹമാധ്യമങ്ങളിൽ രംഗത്തെത്തിയിരിക്കുന്നത്. സ്ക്രീൻ ഷോട്ടുകളും സ്ക്രീൻ റെക്കോർഡുകളുമുൾപ്പടെയുള്ള തെളിവുകൾ നിരത്തിയാണ് ആളുകൾ പരാതി ഉന്നയിക്കുന്നത്. ഐഫോൺ, വൺപ്ലസ്, സാംസങ്, ഷവോമി, ഗൂഗിൾ പിക്സൽ,വിവോ,ഒപ്പോ ഫോണുകൾ ഉപയോഗിക്കുന്നവരാണ് പ്രതിസന്ധി നേരിടുന്നത്.

ഞാനുൾപ്പടെയുള്ള ഉപയോക്താക്കൾ പുതിയ അപ്ഡേഷൻ വന്നതോടെ ഫോണിൽനിന്നു വലിയ ബാറ്ററി ചോർച്ച നേരിടുകയാണ്. ആപ്ലിക്കേഷന്റെ ബാക്ക്ഗ്രൗണ്ട് പ്രവർത്തനങ്ങൾ വർധിച്ചതാണ് കൂടിയ ബാറ്ററി ഉപഭോഗത്തിന് കാരണം,” വാട്സാപ് ബീറ്റ ഇൻഫോയുടെ ട്വീറ്റിൽ പറയുന്നു.

ഇതിന പിന്നാലെ നിരവധി ആളുകളാണ് വാട്സാപ്പിനെതിരെ പരാതിയുമായി സമൂഹമാധ്യമങ്ങളിൽ രംഗത്തെത്തിയിരിക്കുന്നത്. സ്ക്രീൻ ഷോട്ടുകളും സ്ക്രീൻ റെക്കോർഡുകളുമുൾപ്പടെയുള്ള തെളിവുകൾ നിരത്തിയാണ് ആളുകൾ പരാതി ഉന്നയിക്കുന്നത്. ഐഫോൺ, വൺപ്ലസ്, സാംസങ്, ഷവോമി, ഗൂഗിൾ പിക്സൽ,വിവോ,ഒപ്പോ ഫോണുകൾ ഉപയോഗിക്കുന്നവരാണ് പ്രതിസന്ധി നേരിടുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.