1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 24, 2018

സ്വന്തം ലേഖകന്‍: ‘ടൈം മാഗസിന്‍ സ്വാധീന ശക്തിയുള്ള നൂറ് പേരെ കണ്ടെത്തുന്നതിലൂടെ ആളുകളെ തരം തിരിക്കുകയാണ്,’ മലാലയ്ക്കതിഷ്ടമല്ല,’ മലാലയുടെ പിതാവ്. 2013ല്‍ ടൈം മാഗസിന്‍ സ്വാധീനശക്തിയുള്ള നൂറ് പേരിലൊരാളായി തെരഞ്ഞെടുക്കപ്പെ ആളാണ് മലാല യൂസഫ് സായി. എന്നാല്‍ ഈ വാര്‍ത്ത മലാലയെ സന്തോഷിപ്പിച്ചില്ലെന്നാണ് മലാലയുടെ പിതാവ് സിയാഉദ്ദീന്‍ യൂസഫ്‌സായി പറയുന്നത്.

‘ലെറ്റ് ഹേര്‍ ഫ്‌ളൈ; എ ഫാദേര്‍സ് ജേര്‍ണി ആന്റ് ഫൈറ്റ് ഫോര്‍ ഈക്വാലിറ്റി,’ എന്ന തന്റെ പുസ്തകത്തിലാണ് സിയാഉദ്ദീന്‍ ഇക്കാര്യം പറഞ്ഞത്. കഴിഞ്ഞ 20 വര്‍ഷമായി തന്റെ മകളടക്കമുള്ള പെണ്‍കുട്ടികളുടെ അവകാശ സംരക്ഷണത്തിനായി പ്രവര്‍ത്തിക്കുന്ന ആളാണ് സിയാഉദ്ദീന്‍.

ടൈം മാഗസിന്റെ സ്വാധീനശക്തിയുള്ള നൂറ് പേരിലൊരാളായി തെരഞ്ഞെടുക്കപ്പെട്ട മലാലയായിരുന്നു അത്തവണത്തെ മാസികയുടെ കവര്‍ ചിത്രം. പതിനഞ്ചാം സ്ഥാനമാണ് മലാലക്ക് പട്ടികയില്‍ ലഭിച്ചത്. ബരാക് ഒബാമക്ക് ലഭിച്ചത് 51ാം സ്ഥാനമാണ്.

ഒരു ബ്രിട്ടീഷ് ഡ്രൈവറാണ് ഇവര്‍ക്ക് മലാലയുടെ കവര്‍ ചിത്രമുള്ള മാസിക കാണിച്ചു കൊടുത്തത്. എന്നാല്‍ ഇത് മലാലയെ കാണിച്ചപ്പോള്‍ എനിക്കിത്തരത്തില്‍ ആളുകളെ തരം തിരിക്കുന്നതില്‍ താല്പര്യമില്ല എന്നായിരുന്നു പ്രതികരണം.

ലെറ്റ് ഹേര്‍ ഫ്‌ളൈ എന്ന് സിയാഉദ്ദീന്റെ പുസ്തകം ഒരു ചെറു ഗ്രാമത്തില്‍ ജനിച്ചു വളര്‍ന്ന പയ്യന്‍ പിന്നീട് ഏറ്റവും പ്രായം കുറഞ്ഞ നൊബേല്‍ ജേതാവിന്റെ പിതാവായി മാറിയ യാത്രയുടെ വിവരണമാണ്. സിയാഉദ്ദീനും അദ്ദേഹത്തിന്റെ പിതാവും മക്കളുമായുള്ള ബന്ധമാണ് പുസ്തകത്തിന്റെ മുഖ്യ പ്രമേയമെന്നാണ് റിപ്പോര്‍ട്ടുകള്‍.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.