1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 28, 2019

സ്വന്തം ലേഖകന്‍: ബന്ധു കൊടുത്തുവിട്ട ബാഗ് പണി കൊടുത്തു; സന്ദര്‍ശക വിസയിലെത്തിയ യുവതി ദുബായ് ജയിലില്‍. സന്ദര്‍ശക വിസയിലെത്തിയ യുവതിയുടെ ബാഗില്‍ നിന്ന് 4.5 കിലോഗ്രാം മയക്കുമരുന്നാണ് ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അധികൃതര്‍ കണ്ടെത്തിയത്. ബന്ധു കൊടുത്തയച്ച ബാഗാണ് ഇവരെ കുടുക്കിയത്. മയക്കുമരുന്നുമായി പിടിയിലായ യുവതിയ്ക്ക് കോടതി 10 വര്‍ഷം ജയില്‍ ശിക്ഷയും വിധിച്ചു.

ദുബൈ വിമാനത്താവളത്തിലെ ഒന്നാം ടെര്‍മിനലില്‍ വന്നിറങ്ങിയ ഇവരുടെ ബാഗുകള്‍ എക്‌സ് റേ പരിശോധന നടത്തിയപ്പോള്‍ അസാധാരണമായ ചില വസ്തുക്കള്‍ ശ്രദ്ധയില്‍ പെട്ടു. ഇതോടെ വിശദമായ പരിശോധന നടത്തി. ബാഗിനുള്ളിലുണ്ടായിലുന്ന ഭക്ഷ്യ ധാന്യപ്പൊടിയുടെ അകത്ത് മറ്റൊരു കവറിലായിരുന്നു മയക്കുമരുന്ന് ഒളിപ്പിച്ചിരുന്നത്.

ചോദ്യം ചെയ്തപ്പോള്‍ നാട്ടില്‍ നിന്നും ബന്ധു തന്നയച്ചതാണെന്നും അവരുടെ മകള്‍ക്ക് കൈമാറാന്‍ പറഞ്ഞുവെന്നും യുവതി ഉദ്യോഗസ്ഥരെ അറിയിച്ചു. ബാഗിനുള്ളില്‍ എന്താണുണ്ടായിരുന്നതെന്ന് തനിക്ക് അറിയില്ലായിരുന്നെന്നും ഇവര്‍ വാദിച്ചു. ബാഗ് കൈമാറേണ്ടിയിരുന്ന ബന്ധുവിനെയും പൊലീസ് പിടികൂടിയതാണ് റിപ്പോര്‍ട്ട്. 32കാരിയായ ഇവര്‍ക്കും കോടതി 10 വര്‍ഷം തടവ് ശിക്ഷ വിധിച്ചു.

ഇവരുവരെയും ശിക്ഷാ കാലാവധി പൂര്‍ത്തിയാകുന്ന മുറയ്ക്ക് നാടുകടത്തുമെന്നും വിധിക്കെതിരെ ഇരുവര്‍ക്കും 15 ദിവസത്തിനുള്ളില്‍ അപ്പീല്‍ നല്‍കാന്‍ സാധിക്കുമെന്നും ദുബായ് പോലീസ് അറിയിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.