1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 2, 2017

സ്വന്തം ലേഖകന്‍: വാര്‍ത്താ വായനക്കാരെ ഞെട്ടിച്ച് ന്യൂസ് റൂമില്‍ പാമ്പിന്റെ ‘ലൈവ്’, പ്രശ്‌നം പുല്ലുപോലെ കൈകാര്യം ചെയ്ത് ജീവനക്കാരി, വീഡിയോ വൈറലാകുന്നു. ഓസ്‌ട്രേലിയയിലെ 9 ന്യൂസ് ചാനലിലാണ് വാര്‍ത്താ പ്രക്ഷേപണത്തിനും ചാനലിനും ഭീഷണി സൃഷ്ടിച്ചു കൊണ്ട് പാമ്പ് ന്യൂസ് റൂമില്‍ കയറിയത്. എന്നാല്‍ പാമ്പിനെ ഭയമേതുമില്ലാതെ അനായാസം കൈ കൊണ്ടെടുത്ത് ഒഴിവാക്കുന്ന ജീവനക്കാരിയാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ താരം.

സംഭവത്തിന്റെ വീഡിയോ വൈറലായതോടെ ജീവനക്കാരിയും താരമായി മാറിയിരിക്കുകയാണ്. എഡിറ്റിങ് സ്യൂട്ടിലെ കമ്പൂട്ടര്‍ വയറുകള്‍ക്കിടയില്‍ ചൂളിച്ചുരുണ്ട് കിടക്കുന്ന പാമ്പിനെ കാമറാമാനാണ് ആദ്യം കാണുന്നത്. പക്ഷെ ചാനലിലെ തന്നെ ഒരു ജീവനക്കാരി വന്ന് പാമ്പിനെ കൈ കൊണ്ടെുത്ത് കവറിലിടുന്ന ദൃശ്യം സഹപ്രവര്‍ത്തകരെ മാത്രമല്ല ആ ദൃശ്യം ഫെയ്‌സ്ബുക്കിലൂടെ കണ്ട എല്ലാവരെയും അക്ഷരാര്‍ഥത്തില്‍ ഞെട്ടിച്ചു.

രണ്ട് മീറ്ററോളം നീളമുള്ള പാമ്പിനെ അനായാസമായാണ് ജീവനക്കാരി ഒരു കമ്പിയും കവറും ഉപയോഗിച്ച് കീഴടക്കിയത്. ഒരു പേടിയും കൂടാതെ ഇവര്‍ പാമ്പിനെ പിടിച്ചു. സഹപ്രവര്‍ത്തകന്‍ തുറന്ന് കൊടുത്ത സഞ്ചിയില്‍ സുരക്ഷിതമായി നിക്ഷേപിക്കുകയും ചെയ്തു. 9 ന്യൂസ് ഡാര്‍വിന്റെ ഫേസ്ബുക്ക് പേജില്‍ ഈ വീഡിയോ പോസ്റ്റ് ചെയ്തതോടെ സംഗതി വൈറലാകുകയായിരുന്നു. വീഡിയോയില്‍ കാണുന്ന യുവതി പാമ്പു പിടുത്ത വിദഗ്ദയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.