1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 20, 2019

സ്വന്തം ലേഖകന്‍: യു.എ.ഇ. ഫെഡറല്‍ കോടതിയില്‍ ആദ്യത്തെ വനിതാ ജഡ്ജിമാര്‍ക്ക് നിയമനം. യു.എ.ഇയിലെ ഫെഡറല്‍ കോടതിയില്‍ ആദ്യമായി വനിതാ ജഡ്ജിമാര്‍ക്ക് നിയമനം. ഖദീജ ഖാമിസ് ഖലീഫ അല്‍ മലാസ്, സലാമ റാഷിദ് സാലിം അല്‍ കെത്ബി എന്നിവരാണ് രാജ്യത്തെ ആദ്യ വനിതാ ജഡ്ജിമാരായത്.

യു.എ.ഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാനാണ് ഇരുവരെയും ജഡ്ജിമാരായി നിയമിച്ചുകൊണ്ട് ഉത്തരവ് ഇറക്കിയത്. യു.എ.ഇ.യിലെ വിവിധ എമിറേറ്റുകളിലെ കോടതികളില്‍ വനിതാ ജഡ്ജിമാര്‍ നിലവിലുണ്ട്. എന്നാല്‍ ഇതാദ്യമായാണ് ഉയര്‍ന്ന നിയമ സംവിധാനമായ ഫെഡറല്‍ ജുഡീഷ്യല്‍ സംവിധാനത്തില്‍ വനിത ജഡ്ജിമാരെ നിയമിക്കുന്നത്.

പ്രധാന മേഖലകളില്‍ വനിതാ പ്രാതിനിധ്യം ഉറപ്പ് വരുത്തുക എന്ന യു.എ.ഇയുടെ പ്രഖ്യാപിത ലക്ഷ്യത്തിന്റെ ഭാഗമായാണ് ഈ തീരുമാനം വരുന്നത്. നേരത്തെ, ഫെഡറല്‍ നാഷണല്‍ കൗണ്‍സിലില്‍ 50 ശതമാനം വനിതാ പ്രാതിനിധ്യം നടപ്പിലാക്കാനും യു.എ.ഇ. തീരുമാനിച്ചിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.