1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 8, 2018

സ്വന്തം ലേഖകന്‍: ലോകത്തിലെ ഏറ്റവും നീളമേറിയ കടല്‍പ്പാലം ചൈനയില്‍ പൂര്‍ത്തിയായി; ഒപ്പം വിവാദവും. ചൈനയുടെ കീഴിലുള്ള പ്രത്യേക ഭരണമേഖലകളായ ഹോങ്കോങ്ങിനെയും മക്കാവുവിനെയും ബന്ധിപ്പിക്കുന്നതാണു പാലം. ജൂലൈയില്‍ പാലം ഗതാഗതത്തിനു തുറന്നുകൊടുക്കും.

പാലത്തിന്റെ നീളം 55 കിലോമീറ്ററാണ്. ആകെ ചെലവ് എകദേശം 2000 കോടി ഡോളര്‍ (134.5 ലക്ഷം കോടി രൂപ). ആറുവരിപ്പാതയില്‍ മൂന്നു തൂക്കുപാലങ്ങള്‍, മൂന്നു കൃത്രിമ ദ്വീപുകള്‍, ഒരു തുരങ്കം എന്നിവ ഉള്‍പ്പെടുന്നതാണ് പാലം

2009 ലാണ് പാലത്തിന്റെ നിര്‍മാണം ആരംഭിച്ചത്. ഇത് ഗതാഗതത്തിനായി തുറക്കുന്നതോടെ ഹോങ്കോങ്, മക്കാവു യാത്രാസമയം പകുതിയായി കുറയും. പാലം നി!ര്‍മാണ കാലഘട്ടത്തില്‍ തന്നെ വിവാദങ്ങളും ഉടലെടുത്തിരുന്നു. സുരക്ഷയെക്കുറിച്ചുള്ള ആശങ്കകളായിരുന്നു പ്രധാനം.

കര, കടല്‍, ആകാശ മാര്‍ഗങ്ങളിലൂടെ സഞ്ചരിക്കാമെന്നിരിക്കേ ഇത്രയേറെ പണം ചെലവഴിച്ചു കടല്‍പ്പാലം എന്തിനെന്നും ചോദ്യമുണ്ടായി. എന്നാല്‍ സാമ്പത്തിക ശക്തിയെന്ന നിലയിലുള്ള ചൈനയുടെ മുന്നേറ്റത്തിന്റെ പ്രതീകമാണ് പാലമെന്ന വാദത്തിനാണ് പ്രചാരം.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.