1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 1, 2016

സ്വന്തം ലേഖകന്‍: ലോകത്തെ സമ്പന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ ഏഴാമത്, ഒന്നാമത് അമേരിക്കയും രണ്ടാമന്‍ ചൈനയും. ന്യൂ വേള്‍ഡ് വെല്‍ത്ത് പുറത്തിറക്കിയ ലോകത്തിലെ സമ്പന്നരായ 10 രാജ്യങ്ങളുടെ പട്ടികയിലാണ് ഇന്ത്യ ഏഴാമതെത്തിയത്. റിപ്പോര്‍ട്ട് പ്രകാരം 5200 ബില്യണ്‍ ഡോളറാണ് ഇന്ത്യക്കാരുടെ മൊത്തം ആസ്തി.

എന്നാല്‍, ജനസംഖ്യ കൂടുതലുള്ളതുകൊണ്ടാണ് ഇന്ത്യ പട്ടികയില്‍ ഇടംപിടിച്ചതെന്നും ആളോഹരി ധനം കണക്കുകൂട്ടുമ്പോള്‍ ശരാശരി ഇന്ത്യക്കാരന്‍ ഇപ്പോഴും ദരിദ്രന്‍ തന്നെയാണെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു. പട്ടികയില്‍ പത്താമതുള്ള ഓസ്‌ട്രേലിയയിലെ ജനസംഖ്യ 22 ദശലക്ഷം മാത്രമാണ്. ഇന്ത്യയിലേത് 130 കോടിയും.

അമേരിക്കയാണ് പട്ടികയില്‍ ഒന്നാമത്. പട്ടികയില്‍ രണ്ടാം സ്ഥാനത്തുള്ള ചൈനയാണ് അതിവേഗം വളരുന്ന രാജ്യങ്ങളില്‍ ഒന്നാമത്. ജപ്പാന്‍, ജര്‍മനി, ബ്രിട്ടന്‍, ഫ്രാന്‍സ് എന്നീ രാജ്യങ്ങളാണ് ഇന്ത്യക്കു മുന്നിലുള്ളത്.ഇറ്റലി, കാനഡ, ആസ്‌ട്രേലിയ എന്നീ രാജ്യങ്ങളാണ് ഇന്ത്യക്കു പിന്നില്‍ സ്ഥാനം പിടിച്ചു.

കഴിഞ്ഞ വര്‍ഷം പട്ടികയില്‍ മുന്നിലുണ്ടായിരുന്ന ഇറ്റലിയെ ഇത്തവണ പിന്നിലാക്കാനും ഇന്ത്യക്ക് കഴിഞ്ഞു. ആസ്‌ട്രേലിയയും ഇന്ത്യയും മികച്ച മുന്നേറ്റമാണ് നടത്തിയത്.സര്‍ക്കാര്‍ ഫണ്ടുകള്‍ ഒഴിവാക്കി വ്യക്തികള്‍ മാത്രം കൈവശം വക്കുന്ന സമ്പത്തിന്റെ കണക്കാണ് റിപ്പോര്‍ട്ടിന് ആധാരമാക്കിയത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.